Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യൂയോർക്കിൽ സംയുക്ത ഓണാഘോഷം സെപ്റ്റംബർ 18ന്

newyorkonam_pic

ന്യൂയോർക്ക്∙ക്യൂൻസ് ലോഗ് ഐലന്റിലെ പ്രമുഖ സംഘടനകളായ ഇന്ത്യൻ അമേരിക്കൻ മലയാളി അസ്സോസിയേഷൻ, കേരളസമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക്, മലയാളി സമാജം ഓഫ് ന്യൂയോർക്ക് എന്നിവ സംയുക്തമായി ഓണാഘോഷം നടത്തുന്നു. Clinton G Martin Park Hall (1601 Marcus Ave, New Hyde Park, NY- 11040)ൽ സെപ്റ്റംബർ 18 ഞായറാഴ്ച 12.30ന് വിഭവസമൃദ്ധമായ ഓണസദ്യയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. കേരളത്തനിമയിൽ ആഘോഷിക്കുന്ന ഓണാഘോഷ പരിപാടികളിൽ അമേരിക്കൻ രാഷ്ട്രീയത്തിലെയും മലയാളി സമൂഹത്തിലെയും പ്രമുഖ വ്യക്തികൾ പങ്കെടുക്കും.

വിവരങ്ങൾക്ക്: ഡോ. ജേക്കബ് തോമസ് (718 406 2541), സാബു ലൂക്കോസ് ( 516 902 4300), ചാക്കോ കോയിക്കലേത്ത് (516 712 7258).

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating: