Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യൂയോർക്ക് മലയാളി ബോട്ട് ക്ലബിന് പുതിയ സാരഥികൾ

boat-club

ന്യൂയോർക്ക്∙ ന്യൂയോർക്ക് മലയാളി ബോട്ട് ക്ലബിന്റെ വാർഷിക പൊതുയോഗത്തിൽ 2017-ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ക്യൂൻസിലെ കേരളാ കൾച്ചറൽ സെന്ററിൽകൂടിയ യോഗത്തിൽ വർക്കി ഏബ്രഹാമിനെ രക്ഷാധികാരിയായും, രാജു ഏബ്രഹാമിനെ പ്രസിഡന്റായും, വൈസ് പ്രസിഡന്റായി മോൻസി മാണി, സെക്രട്ടറിയായി സജി മാത്യു, ജോയിന്റ് സെക്രട്ടറിയായി തോമസ് മാത്യു, ട്രഷറായി സാമുവേൽ എന്നിവരേയും, ചെയർമാനായി പ്രിൻസ് മാർക്കോസ്, ബോർഡ് ഓഫ് ട്രസ്റ്റി അംഗങ്ങളായി കുഞ്ഞ് മാലിയിൽ, ഡോ. ജേക്കബ് തോമസ്, സക്കറിയ കരുവേലി, കുര്യൻ പോൾ എന്നിവരേയും, ടീം ക്യാപ്റ്റനായി ബേബിക്കുട്ടി എടത്വ, വൈസ് ക്യാപ്റ്റനായി അലക്സ് പനയ്ക്കാമറ്റം, ടീം മാനേജരായി അനിയൻ മൂലയിൽ എന്നിവരേയും തിരഞ്ഞെടുത്തു.

കമ്മിറ്റി അംഗങ്ങളായി റോയി മാത്യു, റോയി മാവേലിക്കര, ഫിലിപ്പ് തോമസ്, ജോർജ് ജോൺ, ആന്റണി ജോസഫ്, ജോർജുകുട്ടി ചാക്കോ, സിബി ഡേവിഡ്, ഗ്ലാഡ്സൺ കോയിപ്പറമ്പിൽ, വർഗീസ് ലൂക്കോസ്, ജോൺസൺ തലവടി എന്നിവരേയും തെരഞ്ഞെടുത്തു.

2017-ലെ ഓണാഘോഷത്തോടനുബന്ധിച്ച് ക്യൂൻസിലെ അലിപോണ്ട് പാർക്കിൽ വച്ചു വടംവലി മത്സരം നടത്തുവാൻ തീരുമാനിച്ചു. മത്സരത്തിൽ വിവിധ സ്റ്റേറ്റുകളിൽ നിന്നും വനിതാ ടീമുകൾ അടക്കം ഇരുപതിൽപ്പരം ടീമുകൾ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നു.

മത്സര വിജയികൾക്കു വർക്കി ഏബ്രഹാം സ്പോൺസർ ചെയ്ത 2000 ഡോളർ ക്യാഷ് അവാർഡും, പ്രവാസി ചാനൽ സ്പോൺസർ ചെയ്യുന്ന എവർറോളിംഗ് ട്രോഫിയും നൽകുന്നതാണ്. ഇതിന്റെ നടത്തിപ്പിലേക്കായി ഫിലിപ്പ് മഠത്തിലിനെ ചുമതലപ്പെടുത്തി.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.