Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമപോലെ ഒരു ഷോർട്ട് ഫിലിം‘നൂറിലൊന്ന്’

noorilonnu-shortfilm

ലൊസാഞ്ചൽസ്∙ലൊസാഞ്ചൽസിൽ ചിത്രീകരിച്ച മലയാളം ഷോർട്ട് ഫിലിമായ ‘നൂറിലൊന്ന്’ യൂട്യൂബിൽ പ്രേക്ഷകശ്രദ്ധ നേടി മുന്നേറുന്നു. ജൂലൈ 30ന് ലോസ്ആഞ്ചലസ് സെന്റ് അൽഫോൻസ ദേവാലയത്തിൽ തിരുനാളിനോടനുബന്ധിച്ച് നടത്തിയ ആദ്യപ്രദർശനത്തോടൊപ്പം യൂട്യൂബിൽ റിലീസ് ചെയ്ത ‘നൂറിലൊന്ന്’ ആയിരങ്ങളാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കണ്ടത്.

അമേരിക്കൻ മലയാളിയുടെ ജീവിതപശ്ചാത്തലത്തിൽ കഥപറയുന്ന ‘നൂറിലൊന്ന്’ നിരവധി രസകരമായ രംഗങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നത്. ഒരു സിനിമ പോലെ ആസ്വദിക്കാവുന്ന ഈ ഷോർട്ട് ഫിലിം മനസ്സിൽ എക്കാലവും തങ്ങിനിൽക്കുന്ന ഒരു സന്ദേശവുമായാണ് അവസാനിക്കുന്നതെന്ന് പറയാതെ വയ്യ.

noorilonnu-shortfilm3

ബിൻസൺ ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ‘നൂറിലൊന്ന്’ ഫ്രണ്ട ് റോ ക്രിയേറ്റീവാണ് നിർമ്മിച്ചത്. ജോജി ജോബ് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നു. സൈജു താണ്ടിയാക്കലാണ് എഡിറ്റർ. ബിൻസൺ ജോസഫ് തന്നെയാണ് ഛായാഗ്രാഹണവും ഡിസൈനുകളും. സൈജു താണ്ടിയാക്കൽ എഴുതിയ ഗാനം അദ്ദേഹത്തോടൊപ്പം ജോജി ജോബ്, ഡോണ ചെറിയാൻ എന്നിവർ ചേർന്ന് പാടിയിരിക്കുന്നു.

noorilonnu-shortfilm2

ജോജി ജേക്കബ്, ധിനു ജേക്കബ്, നവനീത് ജയകാന്ത്, പാറു, ജോസഫ് ഔസോ, ജോസ് വെട്ടുപാറപ്പുറത്ത്, ഷാജൻ മാടശ്ശേരി, ജോബി സി.കെ., വിവേക് തോമസ്, ട്രെയ്സി മറ്റപ്പള്ളി, സോണി അറക്കൽ, ലോനപ്പൻ തെക്കനാത്ത് എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

യൂട്യൂബ് ലിങ്ക്:
https://www.youtube.com/watch?v=JXVGun4S2Rg

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating: