Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോർത്ത് അമേരിക്കൻ മലയാളികൾക്ക് ഫോമയുടെ ഓണാശംസകൾ

foma

ഷിക്കാഗോ∙ നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ സാംസ്ക്കാരിക സംഘടനകളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസിന്റെ (ഫോമ) 2016-18 ഭരണസമിതിയിലേക്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബെന്നി വാച്ചാച്ചിറ, നോർത്ത് അമേരിക്കയിലെ എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേർന്നു. ദൈവത്തിന്റെ സ്വന്തം നാടു വിട്ട് അമേരിക്കൻ മണ്ണിൽ പ്രവാസത്തിലായിരിക്കുന്ന നമ്മൾ, ജാതി മത വർണ്ണ വർഗ്ഗ അതിർവരമ്പുകൾക്ക് അതീതമായി ഓണം ആഘോഷിക്കണമെന്ന് അദ്ദേഹം കൂട്ടി ചേർത്തു.

ഓണത്തിനെക്കുറിച്ചുള്ള ഓർമ്മയിൽ പായസവും അടപ്രഥമനും എന്നും തന്റെ ദൗർബല്യമാണെന്ന് അദ്ദേഹം പറഞ്ഞു. ബെന്നി വാച്ചാച്ചിറയോടൊപ്പം ജനറൽ സെക്രട്ടറിയായി വിജയിച്ച ജിബി തോമസ്, ട്രഷറർ ജോസി കുരിശിങ്കൽ, വൈസ് പ്രസിഡന്റ് ലാലി കളപ്പുരയ്ക്കൽ, ജോയിന്റ് സെക്രട്ടറി വിനോദ് കൊണ്ടൂർ ഡേവിഡ്, ജോയിന്റ് ട്രഷറാർ ജോമോൻ കുളപ്പുരയ്ക്കൽ എന്നിവരും പ്രവാസി മലയാളികൾക്ക് ആശംസകൾ നേർന്നു. ഓണം പ്രവാസി മലയാളികളുടെ ഐക്യതയ്ക്കും അഖണ്ഡതയ്ക്കും കാരണഭൂതമാകട്ടെ എന്നും അവർ ആശംസിച്ചു. 

Your Rating: