Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മർത്ത മറിയം സമാജം വാർഷിക കോൺഫറൻസ് ശനിയാഴ്ച

conference

ഫിലഡൽഫിയ ∙ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മർത്തമറിയം സമാജത്തിന്റെ വാർഷിക കോൺഫറൻസ് ഒക്ടോബർ 15 ശനിയാഴ്ച ഫിലഡൽഫിയ അൺ റൂ അവന്യൂവിലുളള സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയിൽ (1009 Inrue ave Philadelphia-PA) നടത്തുന്നു. 15 ഡോളറാണ് റജിസ്ട്രേഷൻ ഫീ. ക്രിസ്തുവിന്റെ പുനരാഗമനത്തെ (പറൂസിയ) ആസ്പദമാക്കി ഫാ. തിമോത്തി(ടെന്നി) തോമസ് മുഖ്യ പ്രഭാഷണം നടത്തും.

രാവിലെ 9 മുതൽ വൈകിട്ടു 4വരെ നടക്കുന്ന കോൺഫറൻസിൽ വി. വേദപുസ്തകത്തെ കൂടുതൽ അറിയുന്നതിന് എല്ലാവരും വന്നു സംബന്ധിക്കണമെന്ന് ഭദ്രാസന മർത്തമറിയം വനിതാ സമാജം ജനറൽ സെക്രട്ടറി ശാന്താ (സാറാ വർഗീസ്) അറിയിച്ചു.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.