Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോർത്ത് കരോലിന മാർത്തോമാ വിബിഎസ് സമാപിച്ചു

north-vbs

നോർത്ത് കരോലിന∙ മാർത്തോമാ ഇടവകയുടെ ഈ വർഷത്തെ വിബിഎസ് പള്ളിയിൽ വെച്ച് പൂർവാധികം ഭംഗിയായി നടത്തപെട്ടു. ഇടവകയുടെ ചരിത്രത്തിൽ ആദ്യമായി സ്പാനിഷ് ചർച്ചിന്റെ സഹകരണത്തിൽ നടത്തപ്പെട്ട വിബിഎസ് ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. എല്ലാ വർഷവും നോർത്ത് കരോലിന മാർത്തോമ്മാ സൺഡേ സ്കൂൾ ആണ് വിബിഎസിനു നേതൃത്വം നൽകുന്നത്. കാരോളിനസിലെ ഏക മാർത്തോമ്മാ ഇടവകയായ നോർത്ത് കരോലിന മാർത്തോമ്മാ ഇടവക എല്ലാ ആദ്ധ്യാത്മിക മേഖലകളിലും പ്രശംസനീയമായ നേതൃത്വം നൽകിവരുന്നു. വികാരി റവ. അനിൽ ടി. തോമസിന്റെ നേതൃത്വത്തിൽ ഇടവകയുടെ പ്രവർത്തനങ്ങൾ ഭംഗിയായി നടത്തപെട്ടുവെരുന്നു.

north-2

അനറ്റ് രാജനും ജാനറ്റ് രാജനും ഈ വർഷത്തെ വിബിസ് ഡയറക്ടർമാരായി പ്രവർത്തിച്ചു. സൺഡേ സ്കൂൾ സൂപ്രണ്ട് വിജി മാത്യുവിന്റെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി സ്തുത്യർഹമായ സേവനം ചെയ്തു. ജൂലൈ 31നു സമാപന സമ്മേളനത്തോടനുബന്ധിച്ചു നടന്ന വിബിഎസ് റാലിയിൽ നേതാക്കളും രക്ഷിതാക്കളും അധ്യാപകരും സഭാവ്യത്യാസമന്യേ ജനങ്ങളും പങ്കെടുത്തു. സമാപന സമ്മേളനത്തിൽ റവ. അനിൽ ടി. തോമസ് അധ്യക്ഷത വഹിച്ചു.

കുട്ടികളുടെ വിവിധ കലാപരിപാടികൾ സമ്മേളനത്തിന് മാറ്റ് കൂട്ടി. ഇഗ്ലേസിയ കാസ ഡി റെസ്ടാഉരസിയൻ പാസ്റ്റർ റവ. ജോർജ് കാനറിയോ മുഖ്യ പ്രഭാഷണം നടത്തി. ഇഗ്ലേസിയ കാസ ഡി റെസ്ടാഉരസിയൻ ഗായകസംഗത്തിന്റെ ഗാനാലാപനം ശ്രദ്ധേയമായി. ഇടവക വൈസ് പ്രസിഡന്റ് രാജൻ മാത്യുവിന്റെ പ്രാർത്ഥനയോടെ സമ്മേളനം പര്യവസാനിച്ചു. ഇടവകയ്ക്ക് വേണ്ടി സെക്രട്ടറി ബോബി മാത്യു കോർഡിനേറ്ററായി പ്രവർത്തിച്ചു.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating: