Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോർത്ത് ടെക്സസ് റേഡിയോളജി ടെക്നോളജിസ്റ്റ് ഭാരവാഹികൾ ചുമതലയേറ്റു

radiology-technology

ഡാലസ് ∙ നോർത്ത് ടെക്സസ് റേഡിയോളജി ടെക്നോളജി സൊസൈറ്റി ഭാരവാഹികൾ ചുമതലയേറ്റു. സെപ്റ്റംബർ 8 വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് ഡാലസ് നോർത്ത് വെസ്റ്റ് ഹൈവേയിലുളള ഹബർഡിക് ഓഡിറ്റോറിയത്തിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ എവലിൽ ഇ. ഹെയർടൺ (പ്രസിഡന്റ്), െജയ്നി ജാക്സൺ (സെക്രട്ടറി), കാർഡൽ വെലസ് (വൈസ് പ്രസിഡന്റ്), മാർക്ക് കുക്കിളിൻസിക് (ട്രഷറർ), അമാൻഡ മേരി തുടങ്ങിയവർ 2016–2017 ലേക്കുളള പുതിയ ഭാരവാഹികളായി ചുമതലയേറ്റു.

റേഡിയോളജി ടെക്നീഷ്യൻസിന്റെ ഉന്നമനത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സൊസൈറ്റിയിൽ ഡാലസ് ഫോർട്ട് വർത്തിലുളള നിരവധി മലയാളി ടെക്നീഷ്യന്മാർ അംഗങ്ങളാണ്.

സ്ഥാനരോഹണ ചടങ്ങിനോടനുബന്ധിച്ചു പ്രത്യേക പഠന ക്ലാസുകളും ചർച്ചകളും സംഘടിപ്പിച്ചിരുന്നു. സൊസൈറ്റിയുടെ അടുത്ത യോഗം യൂണിവേഴ്സിറ്റി ഓഫ് ഫിനിക്സ് ഡാലസ് ക്യാമ്പസിൽ ഒക്ടോബർ 4ന് നടത്തുന്നതിന് തീരുമാനിച്ചതായി പ്രസിഡന്റ് എവലിൻ പറഞ്ഞു. പുതിയതായി ചുമതലയേറ്റവരെ അഭിനന്ദിച്ച് ചടങ്ങിൽ പങ്കെടുത്തവർ പ്രസംഗിച്ചു.

വാർത്ത ∙ പി. പി. ചെറിയാൻ

Your Rating: