Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻഎസ്എസ് കലിഫോർണിയ ഓണാഘോഷം ഗംഭീരമായി

nsscalfornia_onam_pic2

കലിഫോർണിയ∙ നായർ സർവീസ് സൊസൈറ്റി ഓഫ് കലിഫോർണിയയുടെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 11 ഞായറാഴ്ച നടന്നു. കാംപ്ബെൽ കാസിൽമോണ്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷത്തിൽ ഓണസദ്യയും പലവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

ഡപ്യൂട്ടി കൗൺസിൽ ജനറൽ ഓഫ് ഇന്ത്യയായി അടുത്തിടെ ചുമതലയേറ്റ മലയാളി രോഹിത് രതീഷ് മുഖ്യാതിഥിയായി ഭാര്യ ദിവ്യ പണിക്കരോടൊപ്പം സന്നിഹിതനായി. പാരമ്പര്യവും സംസ്കാരവും പരിപോഷിപ്പിക്കാൻ എൻ.എസ്സ്.എസ്സ് ചെയ്വുന്ന പ്രവർത്തനങ്ങളെ അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചു.

nsscalfornia_onam_pic4

നായർ സർവീസ് സൊസൈറ്റി ഓഫ് കാലിഫോർണിയയുടെ മലയാളം ക്ലാസ്സിൽ രണ്ട ാം ലെവൽ പാസ്സായ പ്രിയ പ്രദീപ്, റിയ നായർ എന്നിവരും ഒന്നാം ലെവൽ പാസ്സായ ആദിത്യ പ്രദീപ്, അദിതി നായർ, ഗൗതം നായർ, നിത്യ മധു, പാർത്ഥ ഗോപകുമാർ, റിനു നായർ, ഋഷി നായർ, വിഭ പ്രദീപ്, വിശാഖ് മനോജ് പിള്ള എന്നിവരും സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.

nsscalfornia_onam_pic1

പ്രസിഡന്റ് രാജേഷ് നായർ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. കാലിഫോർണിയയിൽ സാന്റാ ക്ലാര, സണ്ണിവെയ്ൽ, ഫ്രീമൊണ്ട ്, സാൻ ഹോസെ, മിൽപിറ്റസ്, ഡബ്ലിൻ എന്നീ ആറു സ്ഥലങ്ങളിൽ കരയോഗങ്ങൾ രൂപീകരിക്കാൻ തീരുമാനിച്ചു. അതിലേക്കായി സുനിൽ നായർ, മധു മുകുന്ദൻ, അനു നായർ, കവിത കൃഷ്ണൻ, റീമ നായർ, മിനി നായർ, ലക്ഷ്മി ചന്ദ്രൻ, കൃഷ്ണൻ നായർ, ശ്രീജിത് നായർ എന്നിവരെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി ഉണ്ടാക്കി.

nsscalfornia_onam_pic3

സദ്യക്ക് രവിശങ്കർ മേനോൻ നേതൃത്വം നല്ല്കി. സ്മിത നായരുടെയും പ്രിയ രവിശങ്കറിന്റെയും നേതൃത്വത്തിൽ ഒരുക്കിയ പൂക്കളവും അലങ്കാരങ്ങളും മനോഹരമായി. പരിപാടിക്ക് എത്തിയ കുടുംബങ്ങളെ പരസ്പരം പരിചയപ്പെടുത്താൻ അജീഷ് നായർ മുൻകൈ എടുത്തു.

എൻഎസ്എസ് മലയാളം, പുരാണം ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന മന്ത്രോച്ചാരണ പരിപാടിയോടെ കലാപരിപാടികൾ ആരംഭിച്ചു.

കേരളീയ നൃത്തങ്ങൾക്കു പുറമേ ഓണപ്പാട്ടുകൾ ഉൾപെട്ട സംഗീത പരിപാടികളും അരങ്ങേറി. ദീപ്തി നായരും സ്വപ്ന പിള്ളയും ചേർന്ന് സംയോജിപ്പിച്ച കലാപരിപാടികൾ മധു മുകുന്ദനും കവിത കൃഷ്ണനും നിയന്ത്രിച്ചു. സെക്രട്ടറി മനോജ് പിള്ള നന്ദി രേഖപ്പെടുത്തി.

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating: