Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻഎസ്എസ് നോർത്ത് അമേരിക്കയ്ക്ക് പുതിയ നേതൃത്വം

nss-leaders

ഹൂസ്റ്റൺ∙ എം.എൻ.സി നായർ പ്രസിഡന്റായി എൻഎസ്എസ് നോർത്ത് അമേരിക്കയ്ക്ക് പുതിയ നേതൃത്വം നിലവിൽ വന്നു .1970കളിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ അമേരിക്കയിൽ എത്തിയ അദ്ദേഹം വിദ്യാഭ്യാസ മേഖലയിലും ബിസിനസ് സംരംഭങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. തുടർന്ന് സാമൂഹ്യ രംഗത്ത് വർഷങ്ങളായി സജീവ സാന്നിധ്യം അറിയിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം.

ഹൂസ്റ്റണിലെ സാമൂഹ്യ രംഗത്ത് സജീവ സാന്നിധ്യം അറിയിക്കുന്ന അജിത് നായരാണ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഐടി രംഗത്തെ ജോലിയോടൊപ്പം വർഷങ്ങളായി വിവിധ സംഘടനകളിൽ
പ്രവർത്തിച്ച ശേഷമാണ് അദ്ദേഹം എൻഎസ്എസിന്റെ നേതൃത്വത്തിലേക്ക് എത്തുന്നത്.

ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട മഹേഷ് കൃഷ്ണൻ ഷിക്കാഗോയിലെ വിവിധ സംഘടനകളിൽ നവാഗതനാണെങ്കിലും കുറച്ചു കാലം കൊണ്ടുതന്നെ നേതൃപാടവം തെളിയിച്ച വ്യക്തിയാണ്. ഹൈന്ദവാഭിമുഖ്യമുള്ള സംഘടനകളിൽ യുവജന സാന്നിധ്യം വർധിച്ചു വരുന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണ് മഹേഷിന്റെ സ്ഥാനലബ്ധി.

ന്യൂയോർക്കിലെ സാമൂഹ്യ രംഗത്ത് വർഷങ്ങളായി സാന്നിധ്യം അറിയിക്കുന്ന ഗോപിനാഥക്കുറുപ്പ് വൈസ് പ്രസിഡന്റായും ഡാലസിൽ നിന്നുള്ള പ്രമോദ് നായർ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

ആനന്ദ് ബി. നായർ, ഹരി ശിവരാമൻ (ഹൂസ്റ്റൺ ), സോനു ജയപ്രകാശ്, അപ്പുക്കുട്ടൻ നായർ (ന്യൂയോർക്ക്), സനിൽ ഗോപി (ഡി.സി), സേതു പണിക്കർ, രമാ സുരേഷ് (ഡാലസ്), സന്തോഷ് പിള്ള (ടൊറന്റോ), നാരായണൻ നായർ (ഷിക്കാഗോ), സുരേഷ് നായർ (ഫിലഡൽഫിയ), രാജേഷ് നായർ, രവി ശങ്കർ (കലിഫോർണിയ) എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം

Your Rating: