Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻഎസ്എസ് നോർത്ത് ടെക്സസ് ഒരുക്കുന്ന ഓണം സെപ്റ്റംബർ 17ന്

oanm-2016

ഡാലസ്∙ കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഡാലസിലെ എല്ലാ മലയാളികളുടെയും പ്രശംസ പിടിച്ചു പറ്റിയ എൻഎസ്എസ് ഓണം സെപ്റ്റംബർ 17ന് ഇർവിങ് ഡിഎഫ്ഡബ്ല്യൂ ടെമ്പിൾ ഓഡിറ്റോറിയത്തിൽ നടത്തുന്നതാണെന്ന് എൻഎസ്എസ് ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ കുറെ വർഷങ്ങളായി, ഓണം ഡാല്ലസ്സിലെ എല്ലാ മലയാളികൾക്കും ജാതി മത ഭേദമന്യെ പങ്കെടുക്കുവാനായി എൻഎസ്എസും ഡിഎഫ്ഡബ്ല്യൂ ടെമ്പിളും ചേർന്നു നടത്തി വരികയാണ്.

എൻഎസ്എസ് അംഗങ്ങൾ ഒത്തു ചേർന്ന് ഒരുക്കുന്ന അതി സമൃദ്ധമായ ഓണസദ്യ രുചിയാലും ഒത്തൊരുമയുടെ നിദാന്തമായും അമേരിക്കയിലും പുറത്തും ഇതിനകം പേരെടുത്തു കഴിഞ്ഞു. ഓണസദ്യയിലെ എല്ലാ വിഭവങ്ങളും തയ്യാറാക്കി വാഴയിലയിൽ വിളമ്പി കൊടുക്കുവാനായി നൂറിലേറെ സമുദായംഗങ്ങൾ ശ്രമത്തിലാണ്. ഈ ഓണാഘോഷത്തിൽ പങ്കെടുക്കുവാൻ അമേരിക്കയിലുള്ള എല്ലാ മലയാളി സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും നായർ സർവീസ് സൊസൈറ്റി ഓഫ് നോർത്ത് ടെക്സാസിന്റെ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് വികാസ് നെടുംപള്ളിൽ, സെക്രട്ടറി സുരേഷ് അച്യുതൻ എന്നിവർ ചേർന്നു ക്ഷണിച്ചു.

കേരളത്തനിമയാലും മികവിനാലും എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റാറുള്ള കലാപരിപാടികളുടെ തയ്യാറെടുപ്പുകൾ ഈ വർഷം മേയ് മുതൽ തുടങ്ങിയതിനാൽ അവയുടെ മേന്മ വളരെ ഏറിയതാവുമെന്നു കലാ പരിപാടികളുടെ കോർഡിനേറ്റർമാരായ, ദിവ്യ സനൽ, സുഷമ നായർ എന്നിവർ അഭിപ്രായപ്പെട്ടു. ഈ പരിപാടികൾ മികവുറ്റതാക്കാൻ വളരെ നാളുകളായി പ്രയത്നിക്കുന്ന കുട്ടികളെ പ്രോത്സാഹിക്കാൻ എല്ലാവരും സെപ്റ്റംബർ 17ന് ഡിഎഫ്ഡബ്ലു അമ്പലത്തിലേക്ക് നേരത്തെ തന്നെ എത്തിച്ചേരാൻ ശ്രമിക്കണമെന്ന് ആഗ്രഹിക്കുന്നു.

ഐശ്യര്യത്തിന്റേയും സാഹോദര്യത്തിന്റെയും പ്രതീകമായ ഓണാഘോഷങ്ങളിൽ പങ്കു ചേരുവാനും, ശ്രമങ്ങളിൽ ഭാഗഭാക്കവുവാനും എല്ലാ മലയാളികളെയും എൻഎസ്എസ് ഓഫ് നോർത്ത് ടെക്സാസിന്റെ അംഗങ്ങൾ സ്വാഗതം ചെയ്യുന്നു. ഇതിൽ താൽപര്യമുള്ളവർ 469 688 9979 എന്ന നമ്പറിൽ വികാസ് നെടുംപള്ളിയുമായോ 469 265 2124 എന്ന നമ്പറിൽ സുരേഷ് അച്യുതനുമായോ ബന്ധപ്പെടാവുന്നതാണ്.

ഓണാഘോഷങ്ങൾ സെപ്റ്റംബർ 17-നു ശനിയാഴ്ച രാവിലെ 10.30ന് തുടങ്ങുന്നതാണ്. കലാപരിപാടികൾക്കു ശേഷം ഓണ സദ്യയും ഉണ്ട ായിരിക്കുന്നതാണ്. ഈ ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ എല്ലാ മലയാളികളും വന്നു ചേരുമെന്ന് എൻ എസ് എസ് അംഗങ്ങൾ താൽപര്യപ്പെടുന്നു പ്രമോദ് നായർ അറിയിച്ചതാണിത്.

വാർത്ത∙ജോയിച്ചൻ പുതുക്കുളം
 

Your Rating: