Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടു കന്യാസ്ത്രീകളെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ

nuns-killed

മിസിസിപ്പി ∙ മിസിസിപ്പിയിൽ സ്വവസതയിൽ രണ്ട് കന്യാസ്ത്രീകൾ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ 46 കാരനായ നേഡ്നി സാന്റേഴ്സിനെ വെളളിയാഴ്ച അർദ്ധരാത്രിയോടെ അറസ്റ്റ് ചെയ്തതായി ഡിപ്പാർട്ട്മെന്റ് ഓഫ് സേഫ്റ്റി വക്താവ് വാറൻ സ്ട്രെയ്ൻ അറിയിച്ചു.

അനിഷ്ട സംഭവങ്ങൾ ഇല്ലാതെ പ്രതിയെ പിടികൂടാൻ കഴിഞ്ഞതായും വാറൻ അറിയിച്ചു. സിസ്റ്റർ പോള മെറിൽ, സിസ്റ്റർ മാർഗരറ്റ് എന്നിവരാണ് മിസിസിപ്പിയിലെ ചെറിയ ടൗണായ ഡ്യൂറന്റിൽ ഓഗസ്റ്റ് 25 വ്യാഴാഴ്ച രാവിലെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്നും പത്ത് മൈൽ അകലെ ജോലി ചെയ്തിരുന്ന ലക്സിങ്ടൺ ക്ലിനിക്കിൽ രാവിലെ എത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരേയും കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്നും കാണാതായ ടൊയോട്ട കാർ ഒരു മൈൽ അകലെ നിന്നും കണ്ടെത്തി. പരാജയപ്പെട്ട മോഷണ ശ്രമമായിരിക്കാം കൊലയ്ക്കു പ്രേരിപ്പിച്ചതെന്നു പറയപ്പെടുന്നു.

nuns-2

അറസ്റ്റ് ചെയ്ത പ്രതിയെ ഡിറ്റൻഷൻ സെന്ററിലേക്കു മാറ്റി. കൂടുതൽ അന്വേഷണം നടന്നു വരുന്നു.
ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന നഴ്സസ് പ്രാക്ടീഷണർമാരായ കന്യാസ്ത്രീകളുടെ മരണം സിറ്റിയെ മൂകതയിൽ ആഴ്ത്തി.

ലക്സിങ്ടൺ സെന്റ് തോമസ് ചർച്ചിൽ സിസ്റ്റർ മെറിലിന്റെ പൊതുദർശനവും തിങ്കളാഴ്ച ജാക്സൺ സെന്റ് പീറ്റർ അപ്പോസ്റ്റൽ കത്തീഡ്രലിൽ മെമ്മോറിയൽ സർവ്വീസും ഉണ്ടായിരിക്കുമെന്ന് ജാക്സൺ കാത്തലിക് ഡയോസിസ് ചാൻസർ അറിയിച്ചു.

വാർത്ത ∙ പി. പി. ചെറിയാൻ

Your Rating: