Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓക്ക്പാർക്ക് സെന്റ് ജോർജ് സുറിയാനി പള്ളിയിൽ എട്ടു നോമ്പാചരണം

oak-park-perunal

ഷിക്കാഗോ∙ ഷിക്കാഗോയുടെ സമീപ പ്രദേശമായ ഓക്ക്പാർക്കിൽ സ്ഥിതിചെയ്യുന്ന സെന്റ് ജോർജ് സുറിയാനി പള്ളിയിൽ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിന് സെപ്റ്റംബർ 4 ഞായറാഴ്ച്ച വികാരി ഫാ. ലിജു പോളിന്റെയും ക്ലീവ്ലാൻഡിൽ നിന്നും സന്ദർശനത്തിനെത്തിയ ഫാ. റോയി പോളിന്റെയും സാന്നിധ്യത്തിൽ കൊടിയേറ്റത്തോടെ തുടക്കം കുറിച്ചു.

സെപ്റ്റംബർ 9 വെള്ളിയാഴ്ച്ച വൈകുന്നേരം 6ന് സന്ധ്യാപ്രാർത്ഥനയും മാതാവിന്റെ നാമത്തിൽ മദ്ധ്യസ്ഥപ്രാർത്ഥനയും ഉണ്ടായിരിക്കും. ശനിയാഴ്ച്ച സന്ധ്യാപ്രാർത്ഥനയ്ക്കും മദ്ധ്യസ്ഥപ്രാർത്ഥനയ്ക്കും ശേഷം ധ്യാനയോഗവും ഉണ്ടായിരിയ്ക്കും.

11 ഞായറാഴ്ച്ച വിശുദ്ധ കുർബാന, മദ്ധ്യസ്ഥപ്രാർത്ഥന, പ്രദക്ഷിണം നേർച്ചവിളമ്പ്, സ്നേഹവിരുന്ന്, കൊടിയിറക്കം എന്നിവയോടുകൂടി പെരുന്നാൾ പര്യവസാനിയ്ക്കും. പെരുന്നാൾ ഏറ്റെടുത്തു നടത്തുന്നത് ഇടവാംഗം മാത്യു പി. ജോർജും കുടുംബവുമാണ്. പരിശുദ്ധ സഭയിൽ യേശുക്രിസ്തുവിന്റെ ജനനപ്പെരുന്നാൾ കൂടാതെ സ്നാപക യോഹന്നാന്റേയും പരിശുദ്ധ അമ്മയുടേയും ജനനപ്പെരുന്നാളുകൾ മാത്രമാണ് ആഘോഷിയ്ക്കുന്നന്നത്. പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥതയിൽ ലക്ഷോപലക്ഷം വിശ്വാസികൾ ദിനം തോറും അനുഗ്രഹം പ്രാപിക്കുന്നുണ്ട്.

ഇടവക വികാരി ഫാ. ലിജു പോളിന്റെ കാർമികത്വത്തിലും ആത്മിയനേത്യത്വത്തിലും വൈസ് പ്രസിഡന്റ് കമാൻഡർ ഡോക്ടർ റോയി പി. തോമസ്, സെക്രട്ടറിമാരായ വർഗീസ് പാലമലയിൽ, ഡെവിൻ ഉമ്മൻ, ട്രഷറാറന്മാരായ കുര്യൻ പി. ജോർജ്, ആന്റണി തോമസ്, ഷെവലിയാർമാരായ ജെയ്മോൻ സ്കറിയ, ചെറിയാൻ വേങ്കടത്ത് എന്നിവരുടെ മേൽനോട്ടത്തിലും കമ്മറ്റിക്കാരുടെ നിയന്ത്രണത്തിലും ഇടവകാംഗങ്ങളുടെ സഹകരണത്തിലമാ ഈ വർഷത്തെ എട്ടു നോമ്പ് ആചരിക്കുന്നത്.

പെരുന്നാളിൽ പങ്കെടുക്കാൻ വിശ്വാസികളെ ഏവരേയും വികാരി ഫാ. ലിജു പോൾ ക്ഷണിക്കുന്നു. സെക്രട്ടറി വർഗീസ് പലമലയിൽ അറിയിച്ചതാണിത്.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം
 

Your Rating: