Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രൂക്ലിൻ, ക്വീൻസ്, ലോംഗ് ഐലൻഡ് – സംയുക്ത ഒവിബിഎസ് നടന്നു

max

ന്യുയോർക്ക് ∙ മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ബ്രൂക്ലിൻ, ക്വീൻസ്, ലോംഗ് ഐലൻഡ് മേഖലകളിലെ പത്ത് പളളികളുടെ നേതൃത്വത്തിൽ സംയുക്ത ഒവിബിഎസ് ലൂർദ് മാതാ റോമൻ കാത്തലിക് ചർച്ച് സ്കൂളിൽ ജൂലൈ 6, 7, 8 തീയതികളിൽ നടന്നു.

‘കർത്താവാണ് എന്റെ ഏറ്റവും വലിയ സന്തോഷം’ എന്ന വചനത്തെ ആസ്പദമാക്കിയായിരുന്നു ഒവിബിഎസ് ക്ലാസുകൾ ക്രമീകരിച്ചത്. വിവിധ പളളികളിൽ നിന്നായി 260 കുട്ടികളും 85 വോളന്റിയർമാരും ഒവിബിഎസിൽ പങ്കെടുത്തു. ഫാ. അജു മാത്യൂസ്, ഫാ. ജോയിസ് പാപ്പൻ, ഡീക്കൻ കുര്യാക്കോസ്(അലക്സ്) ഏബ്രഹാം എന്നിവർ നേതൃത്വം നൽകി. പങ്കെടുത്തവർക്കെല്ലാം രസപ്രദവും ആധ്യാത്മിക വളർച്ചയ്ക്ക് സഹായകവുമായ അനുഭവമായി ഒവിബിഎസ് എന്ന് വിലയിരുത്തപ്പെട്ടു.

max01

ചെറി ലെയിൻ സെന്റ് ഗ്രിഗോറിയോസ് ചർച്ചിലെ വെരി റവ. ഡോ. പി. എസ്. സാമുവേൽ കോർ എപ്പിസ്കോപ്പാ കൊടി ഉയർത്തിയതോടുകൂടി ഒവിബിഎസ് ആരംഭിച്ചു. വെരി. റവ. പൗലോസ് ആദായി കോർ എപ്പിസ്കോപ്പാ ഉദ്ഘാടന പ്രസംഗം നടത്തി. ഫാ. പാട്രിക് എച്ച് ലോംഗലോംഗ് (ലൂർദ് മാതാ ചർച്ച് അഡ്മിനിസ്ട്രേറ്റർ), ഫാ. ഗ്രിഗറി വർഗീസ് (സൺഡേ സ്കൂൾ ഡയറക്ടർ) എന്നിവർ ആശംസകൾ നേർന്നു.

വൈദികരെല്ലാവരും ചേർന്ന് തിരിതെളിച്ചു. തീം ആധാരമാക്കിയുളള ടീ ഷർട്ടുകൾ, പാട്ട് പുസ്തകങ്ങൾ, പാഠ്യ സാമഗ്രികൾ തുടങ്ങിയവ എല്ലാ കുട്ടികൾക്കും വിതരണം ചെയ്തു. രാജി കുര്യന്റെ നേതൃത്വത്തിൽ വിവിധ പളളികളിൽ നിന്നുളള അംഗങ്ങളുൾപ്പെട്ട സംഗീത ഗ്രൂപ്പ് ഗാനങ്ങൾ പഠിപ്പിച്ചു. സംഗീത പഠനവും ആർട്സ് ആൻഡ് ക്രാഫ്റ്റ്, മാജിക് ഷോ, ഹാൻഡ് പെയിന്റിംഗ്, ബലൂൺ ട്വിസ്റ്റിംഗ് തുടങ്ങിയവയെല്ലാം കുട്ടികൾ ആസ്വദിച്ചു.

mj

സമാപന ദിനത്തിൽ ജാക്സൺ ഹൈറ്റ്സ് സെന്റ് മേരീസ് പളളി വികാരി ഫാ. ജോൺ തോമസ് അർപ്പിച്ച കുർബാനയെ തുടർന്ന് ദേവാലയത്തെ വലംവച്ച് നടന്ന ഒവിബിഎസ് റാലിയിൽ കുട്ടികൾ വൈദികരുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ മഞ്ഞക്കൊടികൾ പിടിച്ച്, ഒവിബിഎസ് മുദ്രാവാക്യങ്ങൾ വിളിച്ച് പങ്കെടുത്തു. മൂന്നു ദിവസത്തെ ഒവിബിഎസ് ക്ലാസുകളിൽ നിന്ന് പഠിച്ചതൊക്കെയും സംക്ഷിപ്തമായി സ്കിറ്റുകളുടെയും ഗാനങ്ങളുടെയും രൂപത്തിൽ 15 ക്ലാസുകളിലെയും കുട്ടികൾ സ്റ്റേജിൽ അവതരിപ്പിച്ചു. ഫണ്ട് റെയ്സിംഗ് കോ ഓർഡിനേറ്റർ തോമസ് വർഗീസിന്റെ നേതൃത്വത്തിൽ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പ് നടന്നു. വിജയികൾക്ക് വെരി. റവ. ഡോ. യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പാ സമ്മാനദാനം നടത്തി. കേരളത്തിലെ ഓർഫനേജുകളിലെ കുട്ടികളെ സഹായിക്കുന്നതിനായി ‘ചിൽഡ്രൻ ഫോർ ചിൽഡ്രൻ’ ചാരിറ്റി പ്രോജക്ടിന്റെ ഭാഗമായി വിവിധ സൺഡേ സ്കൂളുകളിൽ നിന്നും പണം സമാഹരിച്ചിരുന്നു.

ഫാ. റോബർട്ട് അമ്പലത്തിങ്കൽ (ലൂർദ് മാതാ ചർച്ച്) ലൂർദ് മാതാ റോമൻ കാത്തലിക് ചർച്ച് ഒവിബിഎസ് വിദ്യാർഥികളെ സന്ദർശിച്ച് പ്രാർഥിച്ചത് കുട്ടികൾക്ക് പ്രചോദനമായി. സൺഡേ സ്കൂൾ പ്രിൻസിപ്പൽമാരും അധ്യാപകരും യൂത്ത് വോളന്റിയർമാരും ഏരിയ കോ ഓർഡിനേറ്റർ ഡോ. മിനി ജോർജിന്റെ നേതൃത്വത്തിൽ ഒവിബിഎസിന്റെ വിജയത്തിനായി കഠിന പ്രയത്നം നടത്തി. വെക്കേഷൻ ബൈബിൾ സ്കൂളുമായി ബന്ധപ്പെട്ട് പ്രദേശത്തെ വിവിധ പളളികളിൽ തമ്മിലുളള സൗഹൃദവും സഹകരണവും പ്രശംസിക്കപ്പെട്ടു.
 

Your Rating: