Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാലസിലെ ഒസിഐ കാർഡ് ക്യാംപ് ശ്രദ്ധേയമായി

oca-camp11

ഡാലസ് ∙ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ഹൂസ്റ്റൺ, ഡാലസ് ഫോർട്ട് വർത്ത് ഇന്ത്യ കമ്മ്യൂണിറ്റി അസോസിയേഷനുകളായ ഇന്ത്യൻ അമേരിക്കൻ ഫ്രണ്ട്ഷിപ്പ് കൗൺസിൽ, ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സാസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഡാലസിൽ സംഘടിപ്പിച്ച ഒസിഐ കാർഡ് ക്യാംപ് ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി.

oca-camp25

ഓഗസ്റ്റ് 20 ശനിയാഴ്ച ഡാലസ് നോർത്ത് സെൻട്രൽ എക്സ്പ്രസ് പ്ലാസ പാർക്കിൽ രാവിലെ 9.30 ന് ആരംഭിക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നതിന് അതിരാവിലെ തന്നെ അപേക്ഷകർ എത്തിയിരുന്നു. ആദ്യ 60 പേർക്ക് രജിസ്ട്രേഷൻ നൽകുന്നതിനുളള തീരുമാനം ജനബാഹുല്യം കൊണ്ട് നൂറായി വർധിപ്പിച്ചു. ഉച്ചയോടെ റജിസ്ട്രേഷൻ അവസാനിപ്പിച്ചെങ്കിലും വൈകിട്ട് 4 വരെ ഡാലസ് ഫോർട്ട് വർത്ത് മേഖലകളിൽ നിന്നും നിരവധി അപേക്ഷകർ എത്തിച്ചേർന്നെങ്കിലും നിരാശരായി മടങ്ങേണ്ടി വന്നു.

oca-camp24

ഇത്രയും അപേക്ഷകരെ പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് അധികൃതർ നൽകിയ വിശദീകരണം.

oca-camp1

ഹൂസ്റ്റൺ കോൺസുൽ ആർ. ഡി. ജോഷിയുടെ നേതൃത്വത്തിൽ ഹൂസ്റ്റൺ കോൺസുലർ ഓഫിസിൽ നിന്നും എത്തിച്ചേർന്ന സംഘത്തെ സഹായിക്കുന്നതിന് ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇന്ദുറെഡി, ഇന്ത്യൻ അമേരിക്കൻ ഫ്രണ്ട്ഷിപ്പ് കൗൺസിൽ പ്രസിഡന്റ് ഡോ. പ്രസാദ് തോട്ടകൂറ എന്നിവരെ കൂടാതെ റാവു കൽവാല, തയ്യമ്പ്, കുണ്ടൻവാല, ജോൺ ഹാമണ്ട്, നിരജ്ഞൻ ത്രിപാഠി എന്നിവരും വാളണ്ടിയർമാരായി പ്രവർത്തിച്ചു. അപേക്ഷകർക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് അടുത്ത ക്യാംപ് സംഘടിപ്പിക്കുമ്പോൾ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കോൺസുൽ എ.ഡി. ജോഷി. പറഞ്ഞു.

oca-camp

വാർത്ത ∙ പി. പി. ചെറിയാൻ

Your Rating: