Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒസിഐ കാർഡ് കാലതാമസം ഒഴിവാക്കണം ; പ്രവാസി മലയാളി ഫെഡറേഷൻ

oci-card

ഡാലസ് ∙ അമേരിക്കയിൽ പ്രവാസികളായി കഴിയുന്നവർക്ക് ഒസിഐ കാർഡ് ലഭിയ്ക്കുന്നതിനുളള കാലതാമസം ഒഴിവാക്കുന്നതിനുളള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഡാലസ് ഫോർട്ട് വർത്ത് പ്രവാസി മലയാളി ഫെഡറേഷൻ ഇന്ത്യൻ കോൺസുലർ ജനറൽ, ഇന്ത്യൻ അംബാസിഡർ, വിദേശകാര്യ മന്ത്രാലയം എന്നിവർക്ക് അയച്ച അടിയന്തര സന്ദേശത്തിൽ ആവശ്യപ്പെട്ടു. ഓഗസ്റ്റ് 21ന് ഞായറാഴ്ച വൈകുന്നേരം സ്റ്റോൺ കാനിയനിൽ പിഎംഎഫ് പ്രസിഡന്റ് തോമസ് രാജന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പിഎംഎഫ് ഗ്ലോബൽ അഡ് വൈസറി ബോർഡ് മെമ്പർ പി. പി. ചെറിയാൻ സംഘടനാ പ്രവർത്തനങ്ങളെ സംബന്ധിച്ച് സംക്ഷിപ്ത വിവരണം നൽകി.

ഒസിഐ കാർഡ് ലഭിയ്ക്കുന്നതിനുളള കാലദൈർഘ്യം മൂന്ന് മാസത്തിലധികം വരുന്നത് ഇന്ത്യയിലേക്ക് യാത്ര ചെയ്യുവാൻ ആഗ്രഹിയ്ക്കുന്നവർക്ക് പല പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നു. പ്രിയപ്പെട്ടവരുടെ മരണവുമായി ബന്ധപ്പെട്ട് അടിയന്തരമായി ഇന്ത്യയിലേക്ക് പോകുന്ന പ്രവാസികളെ ചൂഷണം ചെയ്യുന്ന വിധത്തിൽ ഈ വീസ ഫീസ് വർദ്ധിപ്പിച്ചിരിയ്ക്കുന്നതും പ്രതിഷേധാർഹമാണെന്നും യോഗം ചൂണ്ടിക്കാട്ടി.

വിയന്നയിൽ സെപ്റ്റംബർ അവസാനം വാരം നടക്കുന്ന പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കോൺഫറൻസ് വിജയിപ്പിയ്ക്കുന്നതിനും യോഗം തീരുമാനിച്ചു. കഴിയുന്നത്രയും പ്രതിനിധികളെ ഗ്ലോബൽ സമ്മേളനത്തിൽ പങ്കെടുപ്പിയ്ക്കുന്നതിനും തീരുമാനിച്ചു. ഒക്ടോബർ ആദ്യവാരം പിഎംഎഫ് പ്രവർത്തകരുടെ കുടുംബാംഗങ്ങളും പങ്കെടുക്കുന്ന പിക്നിക്ക് സംഘടിപ്പിയ്ക്കുന്നതിനും തീരുമാനിച്ചു.തോമസ് കോശി സ്വാഗതവും രാജൻ മേപ്പുറം നന്ദിയും പറഞ്ഞു.

വാർത്ത ∙ ജീമോൻ റാന്നി 

Your Rating: