Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാഹിത്യവേദി ഒക്ടോബർ ഏഴിന്

oct-sahithyavedi

ഷിക്കാഗോ∙ 2016 ഒക്ടോബർ മാസ സാഹിത്യവേദി ഏഴാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30നു കൺട്രി ഇൻ ആൻഡ് സ്യൂട്ട്സിൽ ((2200 S. Elmhurst, MT, Prospect) ചേരുന്നതാണ്. പ്രകൃതിയുടെ സൗന്ദര്യവും, മനുഷ്യജീവിതത്തിന്റെ ഉൾപിരിവുകളും, ബന്ധ- ബന്ധനങ്ങളുടെ വടംവലികളും എല്ലാം കൂട്ടിയിണക്കി ലക്ഷ്മി നായർ എഴുതിയ ‘A LAMENT’ (ഒരു വിലാപം) എന്ന കവിതാ സമാഹാരത്തെ ആസ്പദമാക്കി ഗ്രന്ഥകാരി തന്നെ അവതരിപ്പിക്കുന്ന പ്രബന്ധമാണ് ഈ സാഹിത്യവേദിയിലെ ആസ്വാദന ശ്രദ്ധാകേന്ദ്രം.

അഞ്ചു വിഭാഗങ്ങളായി ഭാഗിക്കപ്പെട്ട ഈ കൃതിയിൽ, ഇന്നത്തെ കെട്ടുപിണഞ്ഞ നമ്മുടെ ജീവിതത്തിന്റെ കൈയ്പും മധുരവും കലർന്ന അനുഭവങ്ങളെ അതിസരളമായി വിവരിക്കുന്നുണ്ട്. ഇതിനോടൊപ്പം തന്നെ കവിതകൾക്ക് കാഴ്ച നൽകിക്കൊണ്ട് ലക്ഷ്മി നായർ തന്നെ ക്യാമറയിൽ ഒപ്പിയെടുത്ത അനേകം ചിത്രങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

സെപ്റ്റംബർ മാസ സാഹിത്യവേദി ജയൻ മുളങ്ങാടിന്റെ അധ്യക്ഷതയിൽ കൂടി. ഹാസ്യ, നർമ്മ സംഭാഷണങ്ങളിൽ സമ്പന്നനായ ഡോ. റോയി പി. തോമസിന്റെ നേതൃത്വത്തിൽ അരങ്ങേറിയ ചിരിയരങ്ങായിരുന്നു മുഖ്യ ആസ്വാദക ഇനം. സദസ്യരുടെ ഹൃദയങ്ങളിൽ സൂക്ഷിച്ചിരുന്ന ഫലിതബിന്ദുക്കൾ പങ്കുവെച്ച് എല്ലാവരും സജീവമായി ചിരിയരങ്ങളിൽ പങ്കുകൊണ്ട് സാഹിത്യവേദി ചിരിസാഗരമാക്കി മാറ്റി. പ്രസന്നൻ പിള്ളയുടെ നന്ദി പ്രസംഗത്തോടുകൂടി ജോസി കുറുപ്പംപറമ്പിൽ സ്പോൺസർ ചെയ്ത സെപ്റ്റംബർ മാസ സാഹിത്യവേദി പര്യവസാനിച്ചു. ഒക്ടോബർ മാസ സാഹിത്യവേദിയിലേക്ക് ഏവർക്കും സ്വാഗതം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ലക്ഷ്മി നായർ (847 634 9529), രമാ നായർ (847 372 7546), ജോൺ ഇലക്കാട്ട് (773 282 4955).

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.