Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒക്കലഹോമയിൽ ശക്തമായ ഭൂചലനം ; അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

eq-2

ഒക്കലഹോമ ∙ സെപ്റ്റംബർ 3 ശനിയാഴ്ച രാവിലെ 7.02ന് ഒക്കലഹോമയിൽ ഉണ്ടായ ശക്തമായ ഭൂചനലത്തെ തുടർന്ന് ഗവർണർ മേരി ഫോളിൻ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ അലയടികൾ ഷിക്കാഗോ വരെയെത്തിയിരുന്നു. 2011 നവംബറിനു ശേഷം ഇതാദ്യമാണ് ഇത്രയും ശക്തിയേറിയ ഭൂചലനം ഉണ്ടാകുന്നതെന്ന് ഗവർണർ ഫാളിൻ പറഞ്ഞു. ലിങ്കൺ കൗണ്ടിയിലായിരുന്നു അത്.

ഇപ്പോൾ പ്രഖ്യാപിച്ച അടിയന്തിരാവസ്ഥ ദുരിതത്തിലകപ്പെട്ടവർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ സഹായം എത്തിക്കുന്നതിനാണ്. ഭൂചലനത്തെ തുടർന്ന് ഓയിൽ മില്ലുകളുടെ പ്രവർത്തനങ്ങൾ തൽക്കാലം നിർത്തി വെച്ചിരിക്കുന്നതായും ഗവർണർ പറഞ്ഞു.

eq-emergency

നോർത്ത് സെൻട്രൽ സംസ്ഥാനത്ത് പതിനാലു കെട്ടിടങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. ആയിരക്കണക്കിന് വീടുകളിലാണ് വൈദ്യുത ബന്ധം തകരാറിലായത്. വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനുളള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടന്നു വരുന്നു. ആർക്കും ജീവഹാനി സംഭവിച്ചില്ലെന്നതു ആശ്വാസകരമാണെന്ന് ഗവർണർ കൂട്ടിച്ചേർത്തു.

ഒക്കലഹോമയിലുണ്ടായ ഭൂചലനം ഡാലസിലും നേരിയ തോതിൽ അനുഭവപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

വാർത്ത ∙ പി. പി. ചെറിയാൻ
 

Your Rating: