Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഗതികൾക്ക് ഓണസദ്യ വിളമ്പി സോഷ്യൽ ക്ലബ് മാതൃകയായി

onam-agathi

ഷിക്കാഗോ∙ ഏഴാം കടലിനക്കരെ ഷിക്കാഗോ സോഷ്യൽ ക്ലബ്വിന്റെ ഓണാഘോഷം ഇക്കുറി മാതൃകയാകുന്നു. പ്രവാസി മലയാളി ഒന്നാകെ ഓണക്കളികളും കലാപരിപാടികളും കഴിഞ്ഞ് ഓണസദ്യയുണ്ട് ഓണം ആഘോഷിക്കുമ്പോൾ ഷിക്കാഗോ സോഷ്യൽ ക്ലബ് നേതൃത്വം വേറിട്ട ചിന്തയുമായി കേരളത്തിലെ ഒരു അഗതിമന്ദിരത്തിൽ ഓണസദ്യ ഒരുക്കുന്നു.

അമേരിക്കൻ മലയാളി ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർത്ത സോഷ്യൽ ക്ലബിന്റെ അന്തർദേശീയ വടംവലി മത്സരവും, ഓണാഘോഷവും അമേരിക്കൻ മലയാളി മനസ്സിൽ മാത്രമല്ല ലോകം മുഴുവനുമുള്ള പ്രവാസി മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയെടുത്തു കഴിഞ്ഞ ഈ അവസരത്തിൽ സോഷ്യൽ ക്ലബ് 2000 ഓളം പേർക്ക് ഷിക്കാഗോയിൽ ഓണസദ്യ വിളമ്പിയപ്പോൾ അന്നേദിവസം ഇടുക്കി ജില്ലയിലെ ഒരു കൊച്ചു ഗ്രാമമായ പടമുഖത്ത് പ്രവർത്തിക്കുന്ന ‘‘സ്നേഹമന്ദിര’’ ത്തിലെ അന്തേവാസികൾക്കും ഓണസദ്യ വിളമ്പാൻ സൗകര്യം ഒരുക്കുകയായിരുന്നു. ഷിക്കാഗോയിലെ മലയാളികൾക്കായി ഒരുക്കിയ അതേ വിഭവങ്ങൾ സ്നേഹമന്ദിരത്തിലെ അന്തേവാസികൾക്കും നൽകി സോഷ്യൽ ക്ലബ് മാതൃകയായി.

ഒരു നേരത്തെ ഓണസദ്യയ്ക്കു പകരം ഒരു ദിവസത്തെ മുഴുവൻ ഭക്ഷണവും അവർ അഗതികൾക്കായി വിളമ്പി. കാണം വിറ്റും ഓണം ഉണ്ണുന്ന മലയാളികൾ, അയൽവീട്ടിലെ ദാരിദ്യ്രം അറിയാതിരിക്കുമ്പോൾ സോഷ്യൽ ക്ലബ്വിന്റെ പ്രവർത്തനം എന്നെന്നും ഓർത്തിരിക്കാനും അനുകരിക്കാനും സാധിക്കണമെന്ന് സോഷ്യൽ ക്ലബ് പ്രത്യാശിക്കുന്നു.

വരും വർഷങ്ങളിലും ഇതുപോലുള്ള പ്രവർത്തനങ്ങളുമായി സോഷ്യൽ ക്ലബ് മലയാള മനസ്സിൽ നന്മയുടെ അടയാളങ്ങൾ വരച്ചുചേർക്കുമെന്ന് സോഷ്യൽ ക്ലബ് ഭാരവാഹികൾ പറഞ്ഞു. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating: