Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള അസോസിയേഷൻ ഓണാഘോഷം 18ന്

onam-celebration-kerala-ss

ഷിക്കാഗോ∙ വെസ്റ്റേൺ സബർബ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കേരള അസോസിയേഷൻ ഓഫ് ഷിക്കാഗോയുടെ 40-ാം ഓണാഘോഷം സെപ്റ്റംബർ 18-നു ഉച്ചകഴിഞ്ഞ് 2.30-നു ഡൗണേഴ്സ് ഗ്രോവിൽ Avery Cooney School (1400 Maple Ave Downers Groove) വിവിധ കലാപരിപാടികളോടെ അരങ്ങേറും. കൃത്യം 2.30-നു ഓണസദ്യയോടെ നടത്തുന്ന ഓണാഘോഷത്തിൽ ചെണ്ടമേളം, തിരുവാതിര, ഫ്യൂഷൻ ഡാൻസ്, പൊതുസമ്മേളനം, സുനിൽ പിള്ളയുടെ ഗാനമേള, നൃത്തം, സമ്മാന കൂപ്പൺ നറുക്കെടുപ്പ് എന്നിവയുണ്ടായിരിക്കും.

വിവിധ സാംസ്കാരിക-രാഷ്ട്രീയ- സാമൂഹിക രംഗങ്ങളിലെ പ്രമുഖ വ്യക്തികൾ ആഘോഷങ്ങളിൽ പങ്കുചേരും. സുബാഷ് ജോർജ് അറിയിച്ചതാണിത്.

വാർത്ത∙ജോയിച്ചൻ പുതുക്കുളം

Your Rating: