Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യൂയോർക്കിൽ സംയുക്ത ഓണാഘോഷം സെപ്റ്റംബർ 18ന്

onam-celebration-newyork

ന്യൂയോർക്ക്∙ മലയാള നാടിന്റെ സാംസ്കാരിക പാരമ്പര്യവും, സാഹോദര്യവും നിറഞ്ഞുനിൽക്കുന്ന ഗൃഹാതുര സ്മരണകളുണർത്തുന്ന തിരുവോണാഘോഷത്തിനു ന്യൂയോർക്കിലെ മലയാളി സമൂഹം ഒരുങ്ങിക്കഴിഞ്ഞു. സാമൂഹ്യരംഗത്ത് തനതായ പ്രവർത്തനചാതുര്യം തെളിയിച്ച മൂന്നു പ്രമുഖ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ഈവർഷത്തെ ഓണാഘോഷം ഒരുമയുടേയും ഐക്യത്തിന്റേയും ദീപം തെളിയുന്ന വേദികൂടിയാകും. കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക്, ഇൻഡ്യൻ അമേരിക്കൻ മലയാളി അസോസിയേഷൻ ഓഫ് ലോംഗ് ഐലന്റ്, മലയാളി സമാജം ഓഫ് ന്യൂയോർക്ക് എന്നീ സംഘടനകൾ കൈകോർക്കുന്ന തിരുവോണാഘോഷം ക്ലിന്റൺ ജി. മാർട്ടിൻ പാർക്കിൽ (1601 MARCUS AVE, Newhude Park, NY 11040) ആണു നടത്തപ്പെടുന്നത്. സെപ്റ്റംബർ 18നു ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതൽ ആരംഭിക്കുന്ന ആഘോഷപരിപാടികളിൽ പ്രമുഖ നർത്തകിയും നടിയുമായ ദിവ്യാ ഉണ്ണി മുഖ്യാതിഥിയായിരിക്കും. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖനായ ഡോ. ധീരജ് കമലം ഓണസന്ദേശം നൽകും.

വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. തുടർന്നു വിശിഷ്ടാതിഥികളേയും മഹാബലി ചക്രവർത്തിയേയും വർണ്ണാഭമായ ഘോഷയാത്രയോടെ എതിരേറ്റ് വേദിയിലേക്ക് ആനയിക്കും. ആഘോഷങ്ങൾക്ക് കൊഴുപ്പേകാൻ വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയുണ്ടാകും. ലളിതമായ പൊതുസമ്മേളനത്തിനു ശേഷം കേരളത്തിന്റെ തനതു കലാരൂപങ്ങൾ വിസ്മയക്കാഴ്ചയൊരുക്കും.

മാനുഷരെല്ലാം ഒന്നുപോലായിരുന്ന, സമ്പദ് സമൃദ്ധിയുടെ നാളുകളെ ഓർമ്മപ്പെടുത്തുന്ന തിരുവോണാഘോഷം ഗംഭീരമാക്കാൻ എല്ലാ മലയാളി സുഹൃത്തുക്കളേയും അഭ്യുദയകാംക്ഷികളേയും അഭിമാനപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഡോ. ജേക്കബ് തോമസ്, സാബു ലൂക്കോസ്, ചാക്കോ കോയിക്കലേത്ത് എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ഡോ. ജേക്കബ് തോമസ് (718 406 2541), സാബു ലൂക്കോസ് (516 902 4300), ചാക്കോ കോയിക്കലേത്ത് (516 712 7258), ജോർജ് തോമസ് (516 849 9255), സജി ഏബ്രഹാം (917 617 3959), സരോജ വർഗീസ് (718 347 3828), ബഞ്ചമിൻ ജോർജ് (516 851 6577), ജെയ്സൺ ജോസഫ് (917 859 7957), ബേബി ജോസ് (516 503 1144), ബേബി കുര്യാക്കോസ് (516 554 6688), ഇന്ദു ജേക്കബ് (718 347 4695), അനിയൻ മൂലയിൽ (516 647 0748), ബാബു തോമസ് (917 539 1652), അലക്സ് പനയ്ക്കമറ്റം (516 754 0859), വർഗീസ് ജോസഫ് (516 302 3563). ബിജു ചെറിയാൻ അറിയിച്ചതാണിത്.

വാർത്ത∙ജോയിച്ചൻ പുതുക്കുളം

Your Rating: