Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരുമയുടെ ഓണാഘോഷം സെപ്റ്റംബർ 18 ന് ബർഗർഫീൽഡിൽ‌

onam

ന്യൂജഴ്സി ∙ മലയാളികളുടെ ദേശീയാഘോഷമായ ഓണം ഇക്കുറി ന്യൂജഴ്സിയിൽ പുതിയ ചരിത്രമെഴുതുന്നു. മൂന്നു പ്രമുഖ മലയാളി സംഘടനകൾ ഇതാദ്യമായി ഒത്തുചേർന്നാണ് ഈ പ്രാവശ്യം ഓണാഘോഷമൊരുക്കുന്നത്. സെപ്റ്റംബർ 18 ന് ഞായറാഴ്ച വൈകിട്ടു നാലു മുതൽ രാത്രി 9 വരെ ബർഗർഫീൽഡിലെ സെന്റ് ജോൺസ് കത്തോലിക്ക ദേവാലയത്തിലെ കോൺലോൺ ഹാളിലാണ് (19 എൻ വില്യം സ്ട്രീറ്റ്) ഓണാഘോഷം

ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ റിവ ഗാംഗുലി ദാസ് മുഖ്യാതിഥിയായിരിക്കും. ബർഗൻ കൗണ്ടി ചീഫ് എക്സിക്യൂട്ടീവ് ജയിംസ് ജെ. തെഡസ്കോട്ട്, പബ്ലിക് പ്രോസിക്യൂട്ടർ ഗുർബിർസ് ഗ്രേവാൾ, കൗണ്ടി ഭരണാധികാരികൾ, സമീപ ടൗണിലെ മേയർമാർ, സാമൂഹിക സാംസ്കാരിക പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. ഓണാഘോഷദിവസം വാദ്യമേളങ്ങളോടെയും താലപ്പൊലിയോടെയും മാവേലിയേയും അതിഥികളേയും വരവേൽക്കും. തിരുവാതിരകളി, വിവിധതരം നൃത്തനൃത്യങ്ങൾ, ഗാനമേള, കോമഡി ഷോ തുടങ്ങിയവ അരങ്ങേറും. തുടർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിക്കും.

കേരള കൾച്ചറൽ ഫോറത്തിന്റെ ഇരുപത്തിയേഴാം വാർഷികത്തോടനുബന്ധിച്ച് വൈകുന്നേരം അഞ്ചിന് പൊതുസമ്മേളനം കോൺസുലേറ്റ് ജനറൽ മുഖ്യാതിഥിയായിരിക്കും. ബർഗൻ കൗണ്ടി ചീഫും പബ്ലിക് പ്രോസിക്യൂട്ടറുമായ ഗുർബീർ എസ്. ഗ്രേവാളും മറ്റു പ്രമുഖരും സന്ദേശം നൽകും.

രാഷ്ട്രീയ, ജാതി, മത ചിന്തകൾക്ക് അതീതമായി നടത്തപ്പെടുന്ന കേരളത്തിന്റെ ദേശീയ ഉത്സവം വൻ ആഘോഷമാക്കാനായി വിപുലമായ കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്. മലയാള മണ്ണിന്റെ മണവും രുചിയും നിറയുന്ന ആഘോഷ പരിപാടികളിൽ വിഭവ സമൃദ്ധമായ ഓണസദ്യയുമുണ്ടായിരിക്കും.

വാർത്ത∙ ടി. എസ്. ചാക്കോ

Your Rating: