Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏകദിന ഫാമിലി കോൺഫറൻസും പരിശുദ്ധ ദൈവമാതാവിന്റെ ശൂനോയോ പെരുന്നാളും

one-day-conference-pa-philip

ഫ്ലോറിഡ∙ ഒർലാന്റോ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തിൽ ഏകദിന ഫാമിലി കോൺഫറൻസും പരിശുദ്ധ ദൈവമാതാവിന്റെ  ശൂനോയോ പെരുന്നാളും ഓഗസ്റ്റ്‌ 13, 14 തീയതികളിൽ സമീപ ഇടവകകളിലെ വൈദികരുടേയും ഇടവകാംഗങ്ങളുടേയും സാന്നിധ്യത്തിൽ നടക്കും.

ഓഗസ്റ്റ് 13  ശനിയാഴ്ച രാവിലെ 10നാരംഭിക്കുന്ന ഏകദിന ഫാമിലി കോൺഫറൻസിനു ഫാ. പി. എ. ഫിലിപ്പ് (ഡെപ്യൂട്ടി സെക്രട്ടറി, മിനിസ്ട്രി ഓഫ് ഹ്യൂമൻ എംപവർമെൻറ്, കോട്ടയം ദേവലോകം അരമന) നേതൃത്വം നൽകും. രണ്ട് സെഷനുകളായി നടക്കുന്ന ഫാമിലി കോൺഫറൻസിന്റെ മുഖ്യ ചിന്താ വിഷയം :The Home : Built on Rock. "The purpose of the commandment is love from a pure heart, a good conscience, and sincere faith." 1 Timothy 1:5 ...

വൈകിട്ട് 5നു സന്ധ്യാ നമസ്കാരം. ഞായറാഴ്ച രാവിലെ 9ന് പ്രഭാത നമസ്ക്കാരവും 10നു വി. കുര്‍ബ്ബാനയും, പ്രസംഗവും, 12നു പ്രദക്ഷിണവും ആശിര്‍വാദവും നേര്‍ച്ചയും നടക്കും. ഈ വർഷത്തെ പെരുന്നാൾ ശുശ്രൂഷകൾക്ക് ഫാ. പി. എ. ഫിലിപ്പ്, ഇടവക വികാരി ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം എന്നിവർ നേതൃത്വം നൽകും.
 
പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയിൽ അഭയം തേടാനും അനുഗ്രഹം പ്രാപിക്കാനും പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കുകൊള്ളാനും ഏവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം, വൈസ് പ്രസിഡന്റ് ഡോ. അലക്സ്‌ അലക്സാണ്ടർ, ട്രസ്റ്റി കുര്യൻ സഖറിയ, സെക്രട്ടറി വിൻസി വർഗീസ്‌ എന്നിവർ അറിയിച്ചു.
 
Fr.Johnson Punchakonam, Vicar:  770-310-9050
Dr.Alex Alexander:407-299-8136
Mr. Kurian Zachariah(407) 758-3647
Mrs. Vincy Varghese (407) 517-8870
 
www.stmarysorlando.com

വാർത്ത∙ജോൺസൺ പുഞ്ചക്കോണം 

Your Rating: