Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഓപ്പൺ മൈക്ക്’ ഓഗസ്റ്റ് ഇരുപതിന്

OPEN-MIKE

ലോസാഞ്ചൽസ് ∙ ഗായകര്‌‍‍ക്കും സംഗീത പ്രേമികൾക്കുമായി കലിഫോർണിയയിലെ പ്രമുഖ മലയാളി സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് ( 'ഓം') വർഷംതോറും സംഘടിപ്പിക്കാറുള്ള 'ഓപ്പൺ മൈക്ക്' പ്രോഗ്രാം ഓഗസ്റ്റ് ഇരുപതിന് ലോസാഞ്ചൽസിൽ വെച്ചു നടത്തുന്നു. വൈകിട്ടു ആറുമണിമുതൽ ബ്രിയയിലുള്ള 'ഷെഹ്‌നായ് കുസിൻ ഓഫ് ഇന്ത്യ' യിൽ നടത്തുന്ന പരിപാടിയിൽ പാട്ടുപാടാൻ കൊതിയുള്ള ആർക്കും ഒരുകൈ നോക്കാനുള്ള അവസരമാണ് 'ഓം' ഒരുക്കുന്നത്.

മുൻവർഷങ്ങളിൽ വൻ വിജയമായിരുന്ന പരിപാടിയിലെ പങ്കാളിത്തം കണക്കിലെടുത്തു കൂടുതൽ പേർക്ക്‌ അവസരം നൽകാനുള്ള ശ്രമത്തിലാണ് സംഘാടക സമിതി ചെയർമാനായ ബാലൻ പണിക്കർ. മതിയായ പാർക്കിങ്ങ് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ള പരിപാടി വൻ വിജയമാക്കുന്നതിനു എല്ലാ സംഗീത പ്രേമികളും സഹകരിക്കണമെന്ന് 'ഓം' പ്രസിഡന്റ് രമ നായർ, സെക്രട്ടറി വിനോദ് ബാഹുലേയൻ, രവി വെള്ളത്തിരി എന്നിവർ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് : ബാലൻ പണിക്കർ - 714-785-3117) വെബ്സൈറ്റ്- ‘www.ohmcalifornia.org’.

വാർത്ത∙ സാൻഡി പ്രസാദ്  

Your Rating: