Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർലാന്റോ മാർത്തോമാ ഇടവക കൺവൻഷൻ ഒക്ടോബർ 7 മുതൽ

forane-conventoin

ഓർലാന്റോ ∙ ഫ്ലോറിഡാ ഓർലാന്റോ മാർത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തിൽ വാർഷിക കൺവൻഷൻ ഒക്ടോബർ 7, 8, 9 (വെളളി, ശനി, ഞായർ) തീയതികളിൽ നടത്തപ്പെടുന്നു. ഓർലാന്റോ മാർത്തോമ്മാ ദേവാലയത്തിൽ വച്ച് (145, West Broadway St. Oviedo, Florida-32765) നടത്തപ്പെടുന്ന കൺവൻഷനിൽ സുപ്രസിദ്ധ കൺവൻഷൻ പ്രാസംഗികൻ സാബു വാര്യാപുരം വചനപ്രഘോഷണം നടത്തും. വെളളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 6.30ന് യോഗങ്ങൾ ആരംഭിയ്ക്കും.

ഞായറാഴ്ച ആരാധനമദ്ധ്യേ കൺവൻഷൻ സമാപന പ്രസംഗം നടത്തപ്പെടും. അനുഗ്രഹീത ദൈവദാസന്റെ ദൈവവചന ശുശ്രൂഷയിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നുവെന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : റവ. ജോയിക്കുട്ടി ദാനിയേൽ(വികാരി) - 813 562 3793, വർഗീസ് മാത്യു(കൺവീനർ) - 321 543 6597.

വാർത്ത ∙ ജീമോൻ റാന്നി
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.