Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒർലാന്റോ ഐപിസിക്ക് പുതിയ ആരാധനാലയം, ശിലാസ്ഥാപനം ഒക്ടോബർ 30ന്

orlando-new-church-021

ഫ്ളോറിഡ∙ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ നോർത്ത് അമേരിക്കയിലുള്ള സൗത്ത് ഈസ്റ്റ് റീജിയനിലെ പ്രമുഖ സഭകളിലൊന്നായ ഒർലാന്റോ ഐപിസി സഭ പുതിയതായി പണികഴിപ്പിക്കുന്ന ആരാധനാലയത്തിന്റെ നിർമ്മാണോദ്ഘാടനം ഒക്ടോബർ 30ന് ഞായറാഴ്ച 12.30ന് നടത്തപ്പെടും.

സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജേക്കബ് മാത്യൂ കെട്ടിടത്തിന്റെ ശിലാസ്ഥാപനകർമ്മം നിർവ്വഹിക്കും. ബിൽഡിങ് കമ്മിറ്റി ചെയർമാൻ ബ്രദർ അലക്സാണ്ടർ ജോർജ്, വൈസ് പ്രസിഡന്റ് ബ്രദർ സാം ഫിലിപ്പ്, സഭാ സെക്രട്ടറി ബ്രദർ രാജു പൊന്നോലിൽ, ട്രസ്റ്റി ബ്രദർ മനോജ് ഡേവിഡ്, ബോർഡ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകും. ലളിതമായി സംഘടിപ്പിച്ചിരിക്കുന്ന ശുശ്രുഷകളിൽ സഹ ശുശ്രൂഷകന്മാരും, വിവിധ സഭാ വിശ്വാസി പ്രതിനിധികളും സംബന്ധിക്കും.

ddd

ടൂറിസ്റ്റ് കേന്ദ്രമായ ഒർലാന്റോയിലെ ഡിസ്നി വേൾഡ് തീം പാർക്കിനോട് എറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യാ പെന്തക്കോസ്ത്് ദൈവസഭയുടെ ഏക സഭയാണ് ഒർലാന്റോ ഐപിസി. 1987ൽ 4 കുടുംബങ്ങളുമായി ആരംഭിച്ച ദൈവസഭയിൽ ഇന്ന് നൂറുലധികം കുടുംബങ്ങളിൽ നിന്നായി 400 ലധികം വിശ്വാസികൾ ആരാധനയിൽ സംബന്ധിക്കുന്നു.

വാർത്ത∙ നിബു വെള്ളവന്താനം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.