Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെന്റ് മേരീസ് സിറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ തിരുനാള്‍ ആഘോഷിച്ചു

orlanto-1

ഒര്‍ലാന്റോ∙ ഒര്‍ലാന്റോയിലെ പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തില്‍ സ്ഥാപിതമായിരിക്കുന്ന സെന്റ് മേരീസ് സിറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിന്റെ പ്രഥമ തിരുനാളാഘോഷവും പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുനാളും സെപ്റ്റംബര്‍ 9, 10, 11, 12 തീയതികളിലായി ആഘോഷിച്ചു.
തിരുനാളിനൊരുക്കമായി, സെപ്റ്റംബര്‍ 3 മുതല്‍ 9 ദിവസത്തെ നൊവേനയും വിശുദ്ധ കുര്‍ബാനയും നടന്നു.

orlanto-4

സെപ്റ്റംബര്‍ 9 വെള്ളിയാഴ്ച ജപമാല പ്രാര്‍ഥനയ്ക്കും 25 പ്രസുദേന്തിമാരുടെ കിരീടധാരണത്തിനും ശേഷം ഇടവക വികാരിയായ ഫാ. ജോര്‍ജ് കുപ്പയില്‍ ഔദ്യോഗിക ആഘോഷ പരിപാടികളുടെ തുടക്കമായി പെരുന്നാള്‍ കൊടി ഉയര്‍ത്തി. തുടര്‍ന്ന് ഫാ. ജോര്‍ജ് കുപ്പയിലിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷപൂര്‍വമായ പാട്ടുകുര്‍ബാനയും നൊവേനയും ലദീഞ്ഞും നടന്നു.

orlnanto-3

സെപ്റ്റംബര്‍ 10 ശനിയാഴ്ചത്തെ പരിപാടികൾ ഫാ. സെബാസ്റ്റ്യന്‍ ഏറത്തേടത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ആഘോഷപൂര്‍വമായ പാട്ടുകുര്‍ബാനയോടുകൂടി ആരംഭിച്ചു. തുടര്‍ന്ന് ചെണ്ടമേളത്തിന്റെ അകമ്പടിയോടും ഇമ്പമാര്‍ന്ന ഗാനാലാപനത്തോടും കൂടി 5 കുടുംബകൂട്ടയ്മകളുടെ മദ്ധ്യസ്ഥന്‍മാരായ വിശുദ്ധന്മാരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ട് നടത്തിയ പ്രദക്ഷിണം ഇടവക വിശാസികള്‍ക്ക്, പ്രത്യേകിച്ചു പുതുതലമുറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമായിമാറി.
 
തുടര്‍ന്ന് ഇടവക പ്രോഗ്രാം കോർഡിനേറ്റേഴ്സായ സാബു ആന്റണി, ഡോ. അനൂപ്‌ പുളിക്കല്‍, ബാബു ചിയേഴത്തു എന്നിവരുടെ നേതൃത്വത്തില്‍ ഇടവകയിലെ വിവിധ കലാകാരന്മാര്‍ അവതരിപ്പിച്ച കലാപരിപാടികളും ഇടവകയിലെ പാചക വിദഗ്ധരുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന നാടന്‍ വിഭവങ്ങളുമായി ഒരുക്കിയ 4 തട്ടുകടകളും പെരുന്നാള്‍ പരിപാടികള്‍ക്ക് കൊഴുപ്പേകി.

orlanto-5

പ്രധാന തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 11 ഞായറാഴ്ചത്തെ തിരുക്കര്‍മങ്ങള്‍ക്കു ഫാ. ആന്റണി തുണ്ടത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന ആഘോഷപൂര്‍വമായ തിരുനാള്‍ പ്രദക്ഷിണത്തിനും കൊടിയിറക്കലിനും ലദീഞ്ഞിനും ശേഷം സ്നേഹവിരുന്നും നടത്തപ്പെട്ടു.

orlanto-2

സെപ്റ്റംബര്‍ 12ാം തീയതി തിങ്കളാഴ്ച വൈകുന്നേരം നടന്ന മരിച്ചവർക്കുവവേണ്ടിയുള്ള ദിവ്യബലിയോടെ ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിച്ചു. പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ട്രസ്റ്റിമാരായ സണ്ണി കൊട്ടാരത്തിലും സോണി കന്നോട്ടുതറയും സെക്രട്ടറി മിനി പോളും ഇടവക വികാരി ഫാ. ജോര്‍ജ് കുപ്പയിലും നേതൃത്വം നല്‍കി.

orlanto-6

വാർത്ത∙ നിബു വെളളവന്താനം മാത്യു 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.