Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗാന്ധിമഹത്വം നെഞ്ചേറ്റി ഓർമ ഗാന്ധി ജയന്തി ആഘോഷിച്ചു

orma-g-2016

ഫിലഡൽഫിയ∙ സാധാരണക്കാരനായ ഒരു ക്ലാർക്കായി ജീവിതം മുന്നോട്ടു കൊണ്ടുപോകുമായിരുന്ന മോഹൻ ദാസ് കരം ചന്ദ് ഗാന്ധി, മഹാത്മാഗാന്ധി ആയി മാറിയത്, സത്യാന്വേഷണ പരീക്ഷകളിൽ ഭഗവത് ഗീതയ്ക്കൊപ്പം ബൈബിളും ഖുറാനും മാർഗദർശനങ്ങളായി സ്വീകരിച്ച്, ദക്ഷിണാഫ്രിക്കൻ അനുഭവങ്ങളുടെ തീച്ചൂളയിൽ പതം നേടി, ടോൾസ്റ്റോയിയെ വായിച്ചറിഞ്ഞ്, ഗോപാൽകൃഷ്ണ ഗോഖലേയുടെ പ്രോത്സാഹനം കൊണ്ടു ഇന്ത്യയുടെ ആത്മാവു കുടികൊള്ളുന്ന ഗ്രാമങ്ങളിലൂടെ തീർത്ഥാടനം നടത്തി, ശ്രീനാരായണ ഗുരുവിൽ നിന്നു ജാതി ചിന്തകൾക്കതീതമായ മാനവികത ഏറ്റുവാങ്ങിയാണെന്ന് എഴുത്തുകാരനും എക്കണോമിസ്റ്റുമായ അശോകൻ വേങ്ങശ്ശേരി പറഞ്ഞു. ആറ്റൻ ബറോയുടെ ‘‘ഗാന്ധി ‘ ചലച്ചിത്രം ഈ നൂറ്റാണ്ട ിൽ ഭാരതത്തിനു വെളിയിലുള്ളവർക്ക് ഗാന്ധിസത്തയുടെ തീക്ഷ്ണത പകർത്തി നൽകി.

orma-Gandhi-Jayanth-2016

ഈ ചലച്ചിത്രം കണ്ടു ഗാന്ധിസത്തയുടെ ചൈതന്യം തിരിച്ചറിഞ്ഞ് അശ്രുപൂജ നിറച്ച ചിന്തകർ അനവധിയാണ്. ഗാന്ധിജിയുടെ ഇക്കാലത്തെ ആഗോള പ്രസക്തിയ്ക്ക് തികഞ്ഞ ഒരു അടയാളമാണ് ഈ പൂജ. അശോകൻ ചൂണ്ടിക്കാണിച്ചു. ഓവർസീസ് റസിഡന്റ് മലയാളി അസ്സോസിയേഷൻ (ഓർമാ) ഗാന്ധിജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച അത്താഴ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു വേങ്ങശ്ശേരി.

ormajyanthi

ഓർമാ പ്രസിഡന്റ് ജോസ് ആറ്റുപുറം അധ്യക്ഷനായിരുന്നു. നോവലിസ്റ്റ് നീനാ പനയ്ക്കൽ ഗാന്ധിസ്മൃതികളുടെ ഉൾപ്പൊരുളുകളിലേക്ക് തിരിനീട്ടുന്ന ചിത്രങ്ങൾ വാക്കുകളിൽ വരഞ്ഞു വച്ചു. ഫിലഡൽഫിയാ മേയറുടെ ഏഷ്യൻ അമേരിക്കൻ അഫയേഴ്സ് കമ്മീഷണർ മാത്യൂ തരകൻ, ജേക്കബ് പനയ്ക്കൽ, ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ ഫീലിപ്പോസ് ചെറിയാൻ, ഓർമാ വൈസ് പ്രസിഡന്റ് ജോർജ് ഓലിക്കൽ, ഓർമാ ട്രഷറാർ ഷാജി മിറ്റത്താനി എന്നിവർ പ്രസംഗിച്ചു. ഓർമാ പെൻസിൽ വേനിയാ ചാപ്റ്റർ ട്രഷറാർ സിബിച്ചൻ മുക്കാടൻ , ജോയിന്റ് ട്രഷറാർ സേവ്യർ ആന്റണി , ഡോമിനിക് ജേക്കബ് എന്നിവർ കോർഡിനേറ്റർമാരായി. ജനറൽ സെക്രട്ടറി പി.ഡി.ജോർജ് സ്വാഗതവും എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ആലീസ് ജോസ് നന്ദിയും പറഞ്ഞു.

വാർത്ത∙പി ഡി ജോർജ് നടവയൽ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.