Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർമാ കീർത്തിമുദ്രകൾ സമ്മാനിച്ചു

orma-award01

ന്യൂയോർക്ക്∙ മികച്ച സാമൂഹിക പ്രവർത്തനത്തിന് പ്രചോദനം നൽകുക എന്ന ലക്ഷ്യത്തോടെ ഓർമാ കീർത്തിമുദ്രകൾ സമ്മാനിച്ചു.

orma-award02

ഫൊക്കാനാ ട്രസ്റ്റീ ബോർഡ് ചെയർമാൻ പോൾ കറുകപ്പിള്ളിയ്ക്ക് നേതൃത്വ മികവിനും, ഇ- മലയാളി ചീഫ് എഡിറ്റർ ജോർജ് ജോസഫിന് അമേരിക്കൻ മലയാള പത്ര പ്രവർത്തനമേഖലയ്ക്കു നവ ദിശാബോധം പകർന്നതിനും, ഫോമാ ജനറൽ സെക്രട്ടറി ജിബി തോമസ്സിന് യുവ നേതൃമേന്മയ്ക്കും, ഫൊക്കാനാ മുൻ അഡ്വൈസറി ബോർഡ് ചെയർമാൻ തമ്പി ചാക്കോയ്ക്ക് നേതൃനിലപാടുകളിലെ വ്യതിരിക്തതകൾക്കും, ഫിലഡൽഫിയാ സിറ്റി കൗൺസിൽമാൻ അൽടോബൻ ബർഗറിന് അമേരിക്കൻ മലയാളികളോടുള്ള കരുതലിനും, ഡോ. ടീനാ ചെമ്പ്ളായിലിന് മാതൃകാപൂർണ്ണമായ പഠനൗത്സുക്യത്തിനും, വീഡിയോഗ്രാഫർ അരുൺ കോവാട്ടിന് ദൃശ്യവാർത്താ സേവനജാഗ്രതയ്ക്കുമാണ് കീത്തിമുദ്രകൾ സമ്മാനിച്ചത്.

orma-award

ഓർമാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറാർ എന്നിവരുൾപ്പെട്ട സമിതിയാണ് അവാർഡു നിർണ്ണയം നിർവഹിച്ചത്.

orma-award05

ഓർമാ പ്രസിഡന്റ് ജോസ് ആറ്റുപുറം, ജനറൽ സെക്രട്ടറി പി ഡി ജോർജ് നടവയൽ, ട്രഷറാർ ഷാജി മിറ്റത്താനി, സ്പോക്സ്പേഴ്സൺ വിൻസന്റ് ഇമ്മാനുവേൽ, ട്രസ്റ്റീ ബോർഡ് ചെയർമാൻ സിബിച്ചൻ ചെമ്പ്ളായിൽ, വൈസ് പ്രസിഡന്റ് ജോർജ് ഓലിക്കൽ, വൈസ് പ്രസിഡന്റ് ഫീലിപ്പോസ് ചെറിയാൻ, സെക്രട്ടറി മാത്യൂ തരകൻ, ട്രസ്റ്റീ ബോർഡ് വൈസ് ചെയർമാൻ ജോർജ് ഇടിക്കുള, സെക്രട്ടറി ക്രിസ്റ്റി ജെറാൾഡ്്, ജോയിന്റ് സെക്രട്ടറി ടെസ്സി മാത്യൂ, ജോയിന്റ് ട്രഷറാർ ജോസഫ് മാത്യൂ, എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായ ജോർജ് ദേവസ്സ്യാ അമ്പാട്ട്, ആലീസ് ജോസ്, ബ്രിജിറ്റ് പാറപ്പുറത്ത്, സെലിൻ ഓലിക്കൽ, ജോസ് പാലത്തിങ്കൽ, ജോണി കരുമത്തി, ഡോമിനിക് പഞ്ഞിക്കാരൻ എന്നിവർ കോർഡിനേറ്റർമാരായിരുന്നു.

orma-award03

മികച്ച സാമൂഹിക പ്രവർത്തനത്തിന് പ്രചോദന‌മേകുക, അർഹതയ്ക്ക് അംഗീകാരം നല്കുക, ആദരവ് അർത്ഥപൂർണ്ണമാക്കുക, പ്രശംസകൾ പ്രഹസനങ്ങളാക്കാതിരിക്കുക, മാനദണ്ഡളും ശാസ്ത്രീയ വിശകലന രീതികളും അനുവർത്തിച്ച് അവർഡ് നിർണ്ണയം നടത്തുക, അവാർഡുകൾ യുക്തിസഹമാക്കുക എന്നീ ചിന്തകൾ അടിസ്ഥാനപ്പെടുത്തിയാണ് ഓർമാ കീർത്തിമുദ്രകൾക്കുള്ള അർഹരെ നിശ്ച്ചയിച്ചത്.

orma-award06

അവാർഡു സമ്മാന വേദിയിൽ മാസ്റ്റർ അരുൺ ചെമ്പ്ളായിൽ നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു.

orma-award7

വാർത്ത∙ ജോർജ് പി. ഡി
 

Your Rating: