Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർമ്മ മാസച്യൂസെറ്റ്സ് ചാപ്റ്റർ ഉദ്ഘാടനം ചെയ്തു

orma-massachusetts-chapterD

ബോസ്റ്റൺ∙ ഓർമ്മ മാസച്യൂസെറ്റ്സ് ചാപ്റ്റർ ഉദ്ഘാടനം ചെയ്തു. ഓവർസീസ് റസിഡന്റ് മലയാളീസ്സ് അസ്സോസിയേഷൻ (ഇന്റർനാഷണൽ) പ്രസിഡന്റ് ജോസ് ആറ്റുപുറം ഭദ്രദീപം തെളിച്ച് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഓർമാ മാസച്യൂസെറ്റ്സ് ചാപ്റ്റർ പ്രസിഡന്റ് മാത്യൂ തുണ്ടത്തിൽ അധ്യക്ഷനായിരുന്നു. ഓർമാ (ഇന്റർനാഷണൽ) സെക്രട്ടറി മാത്യൂ തരകൻ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ജോർജ് ദേവസ്യാ അമ്പാട്ട്, ആലീസ് ജോസ് എന്നിവർ പ്രസംഗിച്ചു.

orma-massachusetts-chapter10

ഈ കാലഘട്ടത്തിന്റെ പ്രത്യേകതകളാൽ അത്യന്താപേക്ഷിതമായിരിക്കുന്ന മലയാള മൂല്യങ്ങളുടെ ഉയിർത്തെഴുന്നേൽപ് സ്വപ്നം കാണുന്നവരുടെ യോജിപ്പിലൂടെ സാംസ്കാരികത്തകർച്ചയിൽ വീഴാതെ നമുക്ക് പരസ്പരം ശക്തി പകരാമെന്ന പ്രതീക്ഷാനിർഭരമായ കുടുബക്കൂട്ടുകൂടലാണ്, ഓർമ്മയുടെ പ്രസക്തി എന്ന് ഓർമാ ( ഇന്റർനാഷണൽ) പ്രസിഡന്റ് ജോസ് ആറ്റുപുറം വ്യക്തമാക്കി.
മലയാള കുടുംബമൂല്യങ്ങളിൽ വളർന്നു വന്നവർക്ക്് ആ മൂല്യങ്ങളിൽ വരും തലമുറകളെ വളർത്തുന്നതിനുള്ള ചുമതല ഉണ്ടെന്നതും അതിന് ലോകമെമ്പാടും വ്യാപിച്ച മലയാളികളുടെ കുടുംബങ്ങൾ മതത്തിനും രാഷ്ട്രീയത്തിനും വേർതിരിവുകൾക്കും അതീതരായി ഒത്തുചേർന്ന്, നവീകരണ തത്വങ്ങൾ ആവിഷ്ക്കരിക്കരിച്ച് പ്രയോഗത്തിലാക്കേണ്ട ് അനുപേക്ഷണീയമാണെന്നും അത്തരം ദൗത്യത്തിന് ഓവർസീസ് റസിഡന്റ് മലയാളീസ്സ് അസ്സോസിയേഷൻ (ഇന്റർനാഷണൽ) (ഓർമ) എന്ന സംഘടനയാണ് അനുയോജ്യമെന്നും ഓർമാ മാസച്യൂസെറ്റ്സ് ചാപ്റ്റർ പ്രസിഡന്റ് മാത്യൂ തുണ്ടത്തിൽ പറഞ്ഞു.

orma-massachusetts-chapter6

ഓർമാ മാസച്യൂസെറ്റ്സ് ചാപ്റ്റർ സെക്രട്ടറി ആന്റോ വലന്ത്ര സ്വാഗതവും ട്രഷറാർ സെബാസ്റ്റ്യൻ ആലോനിൽ നന്ദിയും പ്രകാശിപ്പിച്ചു. ജോയിന്റ് സെക്രട്ടറി ഗ്രേസി ജെയിംസ്, ജോയിന്റ് ട്രഷറാർ ചാക്കോച്ചൻ, ഓഡിറ്റർ ജെഫ്രി കുന്നേൽ, യൂത്ത് കോർഡിനേറ്റർ ഷെറിൻ മാത്യൂ, ജോയിന്റ് യൂത്ത് കോർഡിനേറ്റർ ജയ്സിൽ ചാക്കോ, പ്രോഗ്രാം അഡ്വൈസർമാരായ വിൽബീന, ഓമനാ ചാക്കോ, പ്രോഗ്രാം കോർഡിനേറ്റർമാരായ ജോസ്, ഷേർളി ജെയിംസ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ആലീസ് കുറ്റിച്ചേരി, റോസ്സിലി എന്നിവർ മുഖ്യ സംഘാടകരായി പ്രവർത്തിച്ചു.

orma-massachusetts-chapter11

തിന്മപുരളാത്ത അന്തസ്സുള്ള മലയാളപാരമ്പര്യ കുടുംബശീലങ്ങൾ പിൻതുടരുകയും, ആധുനിക പുരോഗതികളിൽ താത്പര്യപൂർവം ഇടപെടുകയും, മനുഷ്യ സ്നേഹ ദീനദയാലുത്വകാര്യങ്ങളിൽ ഉത്സാഹമുണ്ടായിരിക്കുകയും കേരളജന്മപാരമ്പര്യമോ മലയാള സൗഹൃദമോ സിദ്ധിച്ചിരിക്കുകയും ചെയ്യുന്ന കുടുംബങ്ങളുടെയും സകലരാജ്യ മലയാളികളുടെയും സുഹൃത്തുക്കളുടെയും ആഗോള സംഘടനയാണ് ‘‘ഓർമ്മ’’ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ‘‘ഓവർസീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷൻ’’ എന്ന് ഓർമ്മാ (ഇന്റർനാഷണൽ) എക്സിക്യൂട്ടിവ് കമ്മറ്റി അംഗം ആലീസ് ജോസ് വിശദീകരിച്ചു.

അന്തസ്സുള്ള മലയാളകുടുംബമൂല്യങ്ങളെ പ്രോത്സാഹിക്കുമ്പോൾത്തന്നെ സമകാലീന പുരോഗതികൾക്ക് അനുയോജ്യരായിരിക്കുകയും, ജീവകാരുണ്യ പ്രവൃത്തികളിൽ മുഴുകുകയും ചെയ്യുക എന്നതാണ് ഓർമ്മയുടെ ദർശനമെന്ന് ഓർമ്മ (ഇന്റർനാഷണൽ) സെക്രട്ടറി മാത്യൂ തരകൻ ചൂണ്ടിക്കാണിച്ചു.

orma-massachusetts-chapter16

നന്മ നിറഞ്ഞ മലയാള പാരമ്പര്യ കുടുംബമൂല്യങ്ങളിലും ആധുനിക കാലത്തിന്റെ സവിശേഷ നന്മകളിലും, ജീവകാരുണ്യ സേവന പ്രവർത്തനങ്ങളിലും പ്രോത്സാഹനം ലഭിച്ച് പ്രവീണരാകാനും, ഇത്തരം മൂല്യങ്ങൾ വരും തലമുറകളിലേക്ക് കൈമാറാനുമുള്ള പ്രവർത്തനാവസരങ്ങൾ, അംഗങ്ങൾക്ക് പ്രദാനം ചെയ്യുക എന്നതാണ് ഓർമ്മയുടെ ദൗത്യമെന്ന് ഓർമ്മാ (ഇന്റർനാഷണൽ) എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ജോർജ് ദേവസ്യാ അമ്പാട്ട് പറഞ്ഞു. മുൻ മേഘാലയാ ഗവർണ്ണറും മുൻ കേന്ദ്ര മന്ത്രിയുമായ എം എം ജേക്കബ്, പ്രശസ്ത ഭിഷഗ്വര വാഗ്മി ഡോ. എം വി പിള്ള എന്നിവരാണ് ഓർമാ (ഇന്റർനാഷണൽ) രക്ഷാധികാരികൾ.

വാർത്ത∙ജോർജ് നടവയൽ
 

Your Rating: