Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരുമയുടെ ഓണാഘോഷം വൻ വിജയമായി

oruma-onam

ഹൂസ്റ്റൺ∙ ഹൂസ്റ്റണിലെ റിവർ സ്റ്റോൺ നിവാസികളുടെ കൂട്ടായ്മയായ ഒരുമയുടെ ഓണാഘോഷം വൻ വിജയമായി മാറി. ഒരുമയുടെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 17, ശനിയാഴ്ച സെന്റ് തോമസ്സ് ഓർത്തഡോക്സ് ചർച്ച് ഓഡിറ്റോറിയത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെട്ടു.

വൈകുന്നേരം 5.30ന് പരിപാടികൾ തുടങ്ങി. ഒരുമ വൈസ് പ്രസിഡന്റ് സെലിൻ ബാബു ഒരുമയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച് ആമുഖ പ്രസംഗം നടത്തി. പിന്നീട് പരിപാടികൾ ക്രമത്തിൽ അരങ്ങേറി. കലാപരിപാടികളുടെ കോർഡിനേറ്ററായി ഒരുമ മുൻ പ്രസിഡന്റ് ജോ തെക്കേനാത്ത് പ്രവർത്തിച്ചു. കാര്യക്ഷമമായ ടൈം മാനേജ്മെന്റുകൊണ്ട് പരിപാടികൾ എല്ലാം കൃത്യമായി അവതരിപ്പിക്കാൻ കഴിഞ്ഞു.

oruma-2

ആറുമണിക്ക് താലപ്പൊലിയുടേയും ഒരുമ ബാന്റ് ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ ഘോഷയാത്രയായി മാവേലി തമ്പുരാനേയും വിശിഷ്ടാതിഥികളേയും വേദിയിലേക്ക് ആനയിച്ചു. കേരളീയ ഓണത്തിന്റെ തനിമ ഒട്ടും ചോർന്നുപോകാതെ നാടിന്റെ ഗൃഹാതുര സ്മരണകളെ തൊട്ടുണർത്തുന്നതായിരുന്നു പരിപാടികൾ മിക്കതും. കേരളത്തിന്റെ തനതു കലാരൂപങ്ങളായ തിരുവാതിരയും വള്ളംകളിയുമൊക്കെ വേദിയിൽ അരങ്ങേറി.

oruma-3

ഉദ്ഘാടന സമ്മേളനം 6 മണിക്ക് തുടങ്ങി. പ്രസിഡന്റ് ജോയി പൗലോസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജെയിംസ് ചാക്കോ മുട്ടുങ്കൽ സ്വാഗതം ആശംസിച്ചു. ORTBEND COUNTY SHERIFF OFFICER TROY E. NEHLS ആയിരുന്നു മുഖ്യാതിഥി. അതോടൊപ്പം DEPUTY SHERIFF ERICഉം ചടങ്ങിൽ അതിഥിയായി പങ്കെടുത്തു. തുടർന്ന് വിശിഷ്ടാതിഥികൾ, ഒരുമയുടെ ഭാരവാഹികൾ എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ആഘോഷപരിപാടികൾക്ക് ഔപചാരികമായ ഉൽഘാടനം നിർവ്വഹിച്ചു. സ്മിത, ജെറിൽ എന്നിവർ എംസിമാരായി പ്രവർത്തിച്ചു.

തുടർന്ന് പ്രസിഡന്റ് ജോയ് പൗലോസ് അദ്ധ്യക്ഷ പ്രസംഗം നടത്തി. ഒരുമയുടെ സ്ഥാപകരിൽ ഒരാളും എഴുത്തുകാരനുമായ ശ്രീ. ഷിജു തച്ചമ്പലിന്റെ ’ഓടി മറയുന്ന ഓർമ്മകൾ’ എന്ന പുസ്തകം സദസ്സ്യർക്ക് പരിചയപ്പെടുത്തി. ഒരുമ അംഗമായ ജോൺസൺ ആണ് മാവേലി വേഷത്തിൽ അരങ്ങിലെത്തിയത്. വിഭവസമൃദ്ധമായ ഓണസദ്യയോടെ പരിപാടികൾക്ക് തിരശ്ശീല വീണു.

ഒരുമയുടെ മുൻ ഭാരവാഹികൾ, നിലവിലുള്ള കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഒരുമ ട്രഷറർ ജോബി വി. ജോസിന്റെ നേതൃത്വത്തിലുള്ള ഓണസദ്യ എല്ലാവരും നന്നായി ആസ്വദിച്ചു. ജനകീയ പങ്കാളിത്തംകൊണ്ടും, നിലവാരമുള്ള കലാപരിപാടികൾ കൊണ്ടും ഒരുമയുടെ ഓണാഘോഷം വേറിട്ട അനുഭവമായി മാറി. ജയിംസ് ചാക്കോ മുട്ടുങ്കൽ അറിയിച്ചതാണിത്.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.