Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപി, യുഎസ്എയുടെ ഇന്ത്യഡേ പരേഡിൽ സജീവ സാന്നിധ്യമായി

overseas-bjp06

ന്യൂയോർക്ക്∙ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപി യുഎസ്എ ന്യൂയോർക്ക് സിറ്റിയിൽ ഓഗസ്റ്റ് 21-ന് നടന്ന ഇന്ത്യഡേ പരേഡിൽ സജീവ സാന്നിധ്യമായി.

overseas-bjp05

ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപി പ്രസിഡന്റ് കൃഷ്ണ റെഡ്ഡി, ന്യൂയോർക്ക് കൺവീനർ ശിവദാസൻ നായർ, മുൻ പ്രസിഡന്റ് ജയേഷ് പട്ടേൽ എന്നിവരുടെ നേതൃത്വത്തിൽ ന്യൂയോർക്ക്/ ന്യൂജഴ്സി എന്നിവിടങ്ങളിൽ നിന്നുള്ള പ്രവർത്തകരാണ് പരേഡിൽ പങ്കെടുത്തത്.

overseas-bjp01

1981 മുതൽ ന്യൂയോർക്ക് സിറ്റിയുടെ ഹൃദയഭാഗത്തു ഇന്ത്യയുടെ സ്വാതന്ത്യ്രദിനത്തോടനുബന്ധിച്ച് അമേരിക്കയിലുള്ള ഇന്ത്യൻ വംശജർ വിവിധ സംഘടനകളെ ഉൾക്കൊള്ളിച്ചു കൊണ്ട് പരേഡ് നടത്തിവരുന്നു.

overseas-bjp

അമേരിക്കയിൽ നടത്തുന്ന പരേഡുകളിൽ വച്ചേറ്റവും വിപുലമായ ഈ പരേഡ് നടത്തുന്നത് ദി ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻ ആണ്. മാഡിസൺ അവന്യുവിൽ 38 സ്ട്രീറ്റിൽ നിന്ന് തുടങ്ങി 28 സ്ട്രീറ്റിൽ എത്തി സമാപനം ചെയ്യുകയാണ് പതിവ്.

overseas-bjp03

ഈ വർഷത്തെ ആഘോഷത്തിന് ബാബ റാംദേവ് മുഖ്യാതിഥിയായും അഭിഷേക് ബച്ചൻ ഗ്രാൻഡ് മാർഷൽ ആയും സന്നിഹിതരായി.

ovecisbjp_pic3

വാർത്ത∙ജോയിച്ചൻ പുതുക്കുളം

Your Rating: