Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പി. ടി. തോമസ് എംഎൽഎയ്ക്ക് ഡാലസിൽ സ്വീകരണം ഓഗസ്റ്റ് 1ന്

PT-WELCOME

ഡാലസ് ∙ ഹ്രസ്വ സന്ദർശനാർത്ഥം അമേരിക്കയിൽ എത്തിച്ചേർന്ന കോൺഗ്രസിന്റെ സമുന്നത നേതാക്കളിലൊരാളും തൃക്കാക്കര എംഎൽഎയുമായ പി. ടി. തോമസിന് സമുചിതമായ സ്വീകരണം ഡാലസിൽ സംഘടിപ്പിയ്ക്കുന്നു.

ഓഗസ്റ്റ് 1ന് തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് ഗാർലന്റ് ബൽറ്റ് ലൈനിലുളള ഇന്ത്യാ ഗാർഡൻ റെസ്റ്റോറന്റിലുളള (4331 –30 font age Rd, Garland, Tx- 75043) സ്വീകരണം ഒരുക്കിയിരിക്കുന്നത്. ഐഎൻഒസി (കേരളാ ചാപ്റ്റർ) ഡാലസ് ഫോർട്ട് വർത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സ്വീകരണ സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ് രാജൻ മാത്യു അധ്യക്ഷത വഹിയ്ക്കും.

2009ൽ ഇടുക്കി നിയോജക മണ്ഡലത്തിൽ നിന്നും പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട പി. ടി. തോമസ് ശ്രദ്ധേയനായ ഒരു പാർലമെന്റേറിയാണ്. രണ്ട് പ്രാവശ്യം തൊടുപുഴയെ നിയമസഭയിൽ പ്രതിനിധീകരിച്ച തോമസ് 2016ൽ തൃക്കാക്കര നിയോജകമണ്ഡലത്തിൽ നിന്നും നിയമ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ഇടുക്കി ഡിസിസി പ്രസിഡന്റായിരുന്ന പി. ടി. തോമസ് വിദ്യാർത്ഥിയായിരുന്ന കാലം മുതൽ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ വ്യക്തിയാണ്. 1982ൽ കെഎസ് യു പ്രസിഡന്റായിരുന്ന പി. ടി. തോമസിന്റെ കാലഘട്ടം കെഎസ്യുവിന്റെ സുവർണകാലഘട്ടങ്ങളിലൊന്നായി അറിയപ്പെടുന്നു. ഇദ്ദേഹത്തോടൊപ്പം യുഎസ് സന്ദർശിച്ചുകൊണ്ടിരിയ്ക്കുന്ന ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) കുവൈറ്റിന്റെ പ്രസിഡന്റും നോർക്ക വെൽഫെയർ ബോർഡ് ഡയറക്ടറുമായ വർഗീസ് പുതുക്കുളങ്ങരയും യോഗത്തിൽ സംബന്ധിക്കുന്നതും പ്രസംഗിയ്ക്കുന്നതുമാണ്.

ഐഎൻഒസി റീജിയൻ പ്രസിഡന്റ് ബോബൻ കൊടുവത്ത്, ടെക്സസ് സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പി. പി. ചെറിയാൻ തുടങ്ങിയവരും പ്രസംഗിയ്ക്കും. പ്രമുഖ പ്രഭാഷകൻ കൂടിയായ പി. ടി. തോമസിന്റെ സ്വീകരണയോഗത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : രാജൻ മാത്യു - 469 855 2733

വാർത്ത ∙ ജീമോൻ റാന്നി 

Your Rating: