Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീതി തേടി പങ്കജ് ജയിൽ

കൊപ്പേൽ ∙ കൊപ്പേൽ ഇൻഡിപെൻഡൻഡ് സ്കൂൾ ഡിസ്ട്രിക്ടിന്റെ ബോർഡ് തിരഞ്ഞെടുപ്പുകളിൽ ഏഷ്യൻ വംശജർക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ല എന്നാരോപിച്ച് ഇന്ത്യൻ വംശജനായ പങ്കജ് ജെയിൻ നോർത്തേൺ ഡിസ്ട്രിക്ട് ഓഫ് ടെക്സസ് ഡാലസ് ഡിവിഷൻ കോടതിയിൽ കേസ് നൽകി.

കൊപ്പേൽ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്ടിൽ(സിഐഎസ്ഡി)ൽ അറ്റ്ലാർജ് നയമാണ് പിന്തുടരുന്നത്. മൊത്തം സീറ്റുകളിലേയ്ക്ക് കൊപ്പേൽ നിവാസിയായ ആർക്കും വോട്ടു ചെയ്യാം. ഏഷ്യൻ വിദ്യാർത്ഥികൾ 41 % വരും 38 % വെളുത്ത വർഗക്കാർ, 13% ഹിസ്പാനിക്കുകൾ 5% കറുത്ത വർഗക്കാർ, 3% മറ്റുളളവർ എന്നിങ്ങനെയാണ് കണക്ക്. ഒന്നിച്ചുളള വോട്ടുകളിൽ ഒരു പ്രത്യേക വിഭാഗത്തെ തോല്പിക്കുവാനായി മറ്റ് വിഭാഗങ്ങൾ ഒന്നിക്കുന്നു എന്നാണ് പരാതി. ഐഎസ് ഡിയുടെ പ്ലെയിസ് 3 യിലേക്ക് മത്സരിച്ച ജെയിൽ മൂന്നാം സ്ഥാനത്തേയ്ക്ക് തളളപ്പെട്ടു. മറ്റ് രണ്ട് സ്ഥാനാർത്ഥികൾക്കും 50 % വോട്ട് ലഭിക്കാത്തതിനാൽ റൺ ഓഫ് നടന്നു. അതിൽ കറുത്ത വർഗ്ഗക്കാരൻ ജയിച്ചു. പ്ലെയിസ് ടുവിൽ ഒരു വിയറ്റ് നാം വംശജനും പരാജയപ്പെട്ടത് വിവിധ ഡിവിഷനുകൾ (പ്ലെയിസുകൾ)ക്ക് പ്രത്യേകം പ്രത്യേകം വോട്ടു ചെയ്യാനാവാത്തതിനാലാണ് എന്നും ആരോപണമുണ്ട്. ഐഎസ്ഡിയിലെ ഏഷ്യൻ വംശജർ ഇപ്പോൾ 41% കവിഞ്ഞിട്ടുണ്ടെന്നാണ് കണക്ക്. ഇവരിൽ ആരുടെയും മാതാപിതാക്കൾക്ക് സ്കൂൾ ബോർഡിൽ അംഗമാകാൻ കഴിഞ്ഞിട്ടില്ല.

കൊപ്പേലിന്റെ മൊത്തം ജനസംഖ്യ 44,419 ആണ് (2010 ലെ സെൻസസ് അനുസരിച്ച്) ഇതിൽ 25% (11,055) ഏഷ്യൻ വംശജരാണ്. ഗ്രാൻ പ്രെയറി, കരോൾട്ടൻ– ഫാർമേഴ്സ് ബ്രാഞ്ച് ഐഎസ് ഡികളിൽ നിയമ യുദ്ധത്തിനു ശേഷമാണ് സിംഗിൾ മെമ്പർ വോട്ടിംഗ് സംവിധാനം നിലവിൽ വന്നത്. കേസുകൾ ജയിച്ച അഭിഭാഷകസ്ഥാപനം ബ്രൂവർ അറ്റേണീസ് ആന്റ് കൗൺസിലേഴ്സ് ആണ് ജെയിനു വേണ്ടിയും കേസ് വാദിക്കുന്നത്. ഡോക്ടർ പങ്കജ് ജെയിൻ യൂണിവേഴ്സിറ്റി ഓഫ് നോർത്ത് ടെക്സാസിലെ പ്രൊഫസറാണ്.

അധ്യാപന രംഗത്തും ഏഷ്യൻ വംശജർക്ക് പ്രാതിനിധ്യമില്ല എന്ന് കേസിൽ ആരോപിക്കുന്നു. നോർത്ത് എർവിംഗിലെ വാലി റാഞ്ച് എലിമെന്ററി സ്കൂളിൽ 2014– 15 അധ്യായന വർഷത്തിൽ രണ്ട് ഏഷ്യൻ വംശജരാണ് അധ്യാപകരായി ഉണ്ടായിരുന്നത്. മൊത്തം വിദ്യാർത്ഥികളിൽ 80 %വും ഏഷ്യൻ വംശജരാണ്. 392 ഇന്ത്യൻ വിദ്യാർത്ഥികൾ ഉണ്ടെങ്കിലും ഒരു ഇന്ത്യൻ ഭാഷയും പഠിപ്പിക്കുന്നില്ല. ഹിസ്പാനിക്ക് വിദ്യാർത്ഥികൾ 336 മാത്രമേ ഉളളുവെങ്കിലും സ്പാനിഷ് ഭാഷ പഠിപ്പിക്കുന്നുണ്ടെന്നും കേസിൽ വാദിക്കുന്നു.

തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കുവാൻ ഏഷ്യൻ വംശജർക്ക് തുല്യമായ അവസരം നിഷേധിക്കുകയാണ് ഐഎസ് ഡി ചെയ്യുന്നതെന്ന് അഭിഭാഷക സ്ഥാപനത്തിന്റെ പാർട്ട്ണർ വില്യം എ. ബ്രൂവർ 3 പറഞ്ഞു.


വാർത്ത ∙ ഏബ്രഹാം തോമസ്

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.