Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദിക സമ്മേളനം 2016 സെപ്റ്റംബർ 12 മുതൽ 15 വരെ

PASTORAL-MEET

ഷിക്കാഗോ∙ ഷിക്കാഗോ സിറോ മലബാർ രൂപതയിൽ ശുശ്രൂഷ ചെയ്യുന്ന ബഹുമാനപ്പെട്ട വൈദികരുടെ സമ്മേളനം സെപ്റ്റംബർ 12 മുതൽ 15 വരെ ഡേരിയൻ കാർമ്മലേറ്റ് സ്പിരിച്വൽ സെന്ററിൽ (8419 Baily Rd, Darrien, IL 60561) വച്ച് നടത്തപ്പെടും.

12ന് തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന സമ്മേളനം 15ന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ അവസാനിക്കും. 13ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി വൈദിക സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും, തുടർന്ന് വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്യും.

അന്നേദിവസം ഉച്ചകഴിഞ്ഞ് 2.30 മുതൽ 4.30 വരെ 'Effective Pastoral Ministry in the American Context' എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ഷിക്കാഗോ അതിരൂപതാംഗമായ റവ ലൂ കാമെല്ലി ക്ലാസ് നയിക്കും. രൂപതയുടെ വിവിധ അജപാലന പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള ചർച്ചകളും സമ്മേളനത്തിൽ ഉണ്ടാകും. അമ്പത്തിമൂന്ന് വൈദികർ പങ്കെടുക്കുന്ന സമ്മേളനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി രൂപതാ ചാൻസിലർ റവ. ഡോ സെബാസ്റ്റ്യൻ വേത്താനത്ത് അറിയിച്ചു.

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating: