Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൂസ്റ്റൺ കേന്ദ്രമാക്കി പത്തനംതിട്ട ജില്ലാ അസോസിയേഷൻ രൂപീകരിച്ചു

pta-asso

ഹൂസ്റ്റൺ∙ നാടിന്റെ സാമൂഹ്യവും സാസ്കാരിക തനിമയും നിലനിർത്തുവാനും, ഭാവി തലമുറക്കു നാടിന്റെ പൈതൃകം പകർന്നു നൽകുന്നതിനും, നാടിന്റെ ക്ഷേമപ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നതിനും വേണ്ടി ഹൂസ്റ്റൺ കേന്ദ്രമാക്കി പത്തനംതിട്ട ജില്ലാ ആസോസിയേഷൻ രൂപീകരിക്കാൻ തീരുമാനിച്ചു.ഗ്രേറ്റ് ഹൂസ്റ്റൺ മലയാളി അസോസിയേഷൻ ഹാളിൽവച്ച് കൂടിയ മുതിർന്ന പത്തനംതിട്ട നിവാസികളുടെ യോഗത്തിലാണ് തീരുമാനം.

ഫൊക്കാന മുൻ പ്രസിഡന്റ് ശശിധരൻ നായർ പ്രസിഡന്റായും ഒഐസിസി മുൻ ഗ്ലോബൽ ട്രഷറർ ജെയിംസ് കൂടൽ ജനറൽ സെക്രട്ടറിയായും അഡ്ഹോക്ക് കമ്മിറ്റിക്ക് രൂപം നൽകി. വേൾഡ് മലയാളി കൗൺസിൽ മുൻ ജനറൽ സെക്രട്ടറി ഡോ. ജോർജ് കാക്കനാടൻ, മലയാളി അസോസിയേഷൻ പ്രസിഡന്റ്. അബ്രഹാം കെ. ഈപ്പൻ, മുൻ മലയാളി അസോസിയേഷൻ പ്രസിഡന്റ് പൊന്നു പിള്ള (വൈസ് പ്രസിഡന്റുമാർ), മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് മാത്യൂ (ജോയിന്റ് സെക്രട്ടറി), ഷാജി കല്ലൂർ (ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.

pta-2

സംഘടനയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് 914 987 1101 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. അസോസിയേഷൻ രൂപികരണ യോഗത്തിൽ മുൻ പത്തനംത്തിട്ട മുൻസിപ്പൽ ചെയർമാൻ പി മോഹൻ രാജ് പങ്കെടുത്തു.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.