Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോൾ റയന് പ്രൈമറിയിൽ അനായാസ വിജയം

paul-ryan

വിസ്കോൺസിൽ ∙ യുഎസ് ഹൗസ് സ്പീക്കർ പോൾ റയൺ ഓഗസ്റ്റ് 9ന് നടന്ന വിസ്കോൺസിൽ ഡമോക്രാറ്റിക് പ്രൈമറിയിൽ അനായാസ വിജയം കരസ്ഥമാക്കി. ശക്തനായ എതിരാളി പോൾ നെല്ലനെയാണ് റയ്ൻ പരാജയപ്പെടുത്തിയത്.

റിപ്പബ്ലിക്കൻ പാർട്ടി നോമിനി ട്രംപ് അവസാന നിമിഷം വരെ പോൾ റയാനെ എൻഡോഴ്സ് ചെയ്യുന്നതിന് മടിച്ചുവെങ്കിലും കഴിഞ്ഞ വെളളിയാഴ്ച പോൾ റയനെ എൻഡോഴ്സ് ചെയ്യുന്നതായി ട്രംപ് പ്രഖ്യാപിച്ചത് പോളിന് വിജയം അനായാസമാക്കി.

പോൾ റയൺ മത്സരിച്ച വിസ്കോൺസിൽ ഫസ്റ്റ് കൺഗ്രഷണൽ സീറ്റിൽ ട്രംപിന് കനത്ത പരാജയമാണ് സംഭവിച്ചത്. ഇവിടെ ടെഡ് ക്രൂസിനായിരുന്നു വിജയം. പോൾ റയണിന്റെ വിജയത്തിനുശേഷം നടത്തിയ പ്രസ്താവനയിൽ റിപ്പബ്ലിക്കൻ പാർട്ടി ഇത്തവണ വൈറ്റ് ഹൗസ് ഭരണം പിടിച്ചെടുക്കുമെന്നും ഒബാമയുടെ തുടർഭരണത്തിന് കനത്ത തിരിച്ചടി ലഭിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating: