Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

35-ാമത് പിസിനാക്ക് ആഗോളവ്യാപകമായ ഉണർവ്വിലേക്ക്

35-pcnak

അറ്റ്ലാന്റ∙ 2017 ജൂൺ 29 മുതൽ ജൂലൈ 2 വരെ കൊളമ്പസ് ഒഹായോവിൽ നടക്കുവാനിരിക്കുന്ന പിസിനാക്ക് ലോകജനതക്ക് ആത്മീയ ഉണർവ്വിനും വിടുതലിനും കാരണമാകും. കഴിഞ്ഞ കാലങ്ങളിൽ നടന്ന കോൺഫറൻസിൽ നിന്നും വളരെ വ്യത്യസ്തമായ രീതിയിലായിരിക്കും വരുന്ന പിസിനാക്ക് നടക്കുക. 365 ദിവസങ്ങളിലെ പ്രാർത്ഥനകളും ഈ കോൺഫറൻസിന്റെ വിജയത്തിനു കാരണമാകും.

മൂന്നു നാഷനൽ പ്രയർ കോർഡിനേറ്ററുമാർ, എല്ലാ സ്റ്റേറ്റുകളിൽ നിന്നുമുള്ള ഓരോ പ്രയർ കോർഡിനേറ്ററുമാർ, മറ്റനവധി ദൈവമക്കളേയും കൂടാതെ നാഷണൽ, ലോക്കൽ റ്റീമുകൾ വളരെ ആത്മാർത്ഥതയോടെ പ്രാർത്ഥനയിൽ പങ്കെടുക്കുന്നു. അമേരിക്ക, കാനഡ എന്നീ രാജ്യങ്ങൾ കൂടാതെ ഇന്ത്യ, യൂറോപ്പ്യൻ രാജ്യങ്ങൾ, ഗൾഫ് നാടുകൾ, മറ്റുലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ദൈവമക്കൾ പ്രാർത്ഥിക്കുന്നു എന്നത് സന്തോഷകരമായ ഒരു കാര്യമാണ്.

അനേക രോഗികൾക്കും കഷ്ങ്ങളിൽ കൂടി കടന്നു പോകുന്ന ജനത്തിനുവേണ്ടിയും പിസിനാക്ക് റ്റീം അതിവ ജാഗ്രതയോടെ പ്രാർത്ഥിക്കുന്നു. മാനുഷീക ചിന്തകളേയും കണക്കു കൂട്ടലുകളേയും മാറ്റി മറിച്ചുകൊണ്ട് സർവ്വശക്തനായ ദൈവപുത്രൻ തന്നെ നായകത്വം വഹിച്ച് നേതൃത്വം കൊടുക്കുന്ന ഈ കോൺഫറൻസ് ചരിത്രപ്രദാനമായ വിജയം തരുമെന്ന് ഇതിന്റെ നാഷനൽ കൺവീനർ പാസ്റ്റർ റ്റോമി ജോസഫും, നാഷനൽ സെക്രട്ടറി ബ്രദർ ജെയിംസ് ഏബ്രഹം, നാഷണൽ ട്രഷറാർ ബ്രദർ സാക്ക് ചെറിയാനും ഉറച്ചു വിശ്വസിക്കുന്നു.

ഒഹായോവിൽ നടക്കുവാൻ പോകുന്ന പിസിനാക്ക് കോൺഫറൻസ് തികച്ചും ദൈവനാമ മഹത്വത്തിനു മാത്രമുതകുമെന്ന് അവർ വ്യക്തമാക്കി. പ്രായവത്യാസം ഇല്ലാതെ ജീവിതത്തിൽ മറക്കാനാകാത്ത ഒരു സമ്മേളനമായിരിക്കും മുപ്പത്തഞ്ചാമത് പിസിനാക്ക്. ലോകമെമ്പാടുമുള്ള ദൈവമക്കൾ ഈ കോൺഫറൻസിൽ കടന്നുവന്ന് സംബന്ധിക്കുകയും അനുഗ്രഹത്തിനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു. ഞായർ മുതൽ വെള്ളിവരെ ഈസ്റ്റേൺ സമയം വൈകിട്ട് 8 മുതൽ 10 വരെയും ശനിയാഴ്ച രാവിലെ 8 മുതൽ 10 വരെയും 720.820.1335 എന്ന നമ്പറിൽ ഏവർക്കും കടന്നു വന്നു പ്രാർത്ഥിക്കാവുന്നതാണ്.

വാർത്ത∙ രാജൻ ആര്യപ്പള്ളിൽ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.