Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ഥാനാർത്ഥി പീറ്റർ ജേക്കബിന്റെ വീടിന് നേരെ ആക്രമണം

peter-jacob

ന്യൂജഴ്സി∙ ന്യുജഴ്സി 7–ാമത് കൺഗ്രേഷണൽ ഡിസ്ട്രിക്റ്റിൽ നിന്നും ഡമോക്രാറ്റിക്ക് സ്ഥാനാർത്ഥിയായി യുഎസ് കോൺഗ്രസിലേക്ക് മത്സരിക്കുന്ന ഇന്ത്യൻ അമേരിക്കൻ മലയാളിയായ പീറ്റർ ജേക്കബിന്റെ വീടിനു നേരെ കഴിഞ്ഞ ആഴ്ച രണ്ടു തവണ ആക്രമണമുണ്ടായതായി ക്യാമ്പയ്ൻ സ്പോക്ക്മാൻ ജോഷ് ലെവിൻ അറിയിച്ചു.

ആദ്യ ആക്രമണം നടന്നത് ഒക്ടോബർ 7ന് ആയിരുന്നു. പീറ്റർ ജേക്കബ് താമസിക്കുന്ന വീടിനു നേരെ പെയ്ന്റ് വലിച്ചെറിയുകയും സ്വസ്തിക് ചിഹ്നം വരച്ചു വയ്ക്കുകയും ചെയ്തതിൽ ശക്തമായ പ്രതിഷേധം ഉയർന്നതിനു പുറകെ വീണ്ടും ഒക്ടോബർ 9ന് അർദ്ധരാത്രിയിൽ ഇതേ രീതിയുളള ആക്രമണം നടന്നതായി ജോഷ് പറഞ്ഞു.

ഇതൊരു വംശീയ ആക്രമണമെന്നതിൽ സംശയമില്ലെന്നും ആക്രമണം നടത്തുന്നവർ വച്ചു പുലർത്തുന്ന വർഗീയ സമീപനം രാജ്യത്തിന്റെ ഐക്യത്തെ സാരമായി ബാധിക്കുമെന്നും വക്താവ് അറിയിച്ചു. ന്യൂജഴ്സിയിലെ സാമൂഹ്യ പ്രവർത്തകനും മുപ്പതു വയസുകാരനായ  ഡെമോക്രാറ്റിക്ക് പ്രൈമറിയിൽ വൻ വിജയം കൈവരിച്ച പീറ്റർ ജേക്കബ്, റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ലിയൊനാർഡ് ലാൻസുമായാണ്  പൊതുതിരഞ്ഞെടുപ്പിൽ ഏറ്റുമുട്ടുന്നത്. ലാൻസ് അക്രമണത്തെ അപലപിച്ചിട്ടുണ്ട്.

സ്ഥാനാർത്ഥി പീറ്റർ ജേക്കബും ഈ സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അക്രമണത്തിന് പുറകിൽ റിപ്പബ്ലിക്കൻ പാർട്ടിയാണെന്നും പീറ്റർ  ആരോപിച്ചു. തൊലിയുടെ നിറം നോക്കി പീറ്റർ ജേക്കബിനെ ഒരു ഭീകരനാണെന്ന് ചിത്രീകരിക്കുന്ന എതിർസ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പു പരസ്യം  വലിയ വിവാദത്തിനു  വഴിയൊരുക്കിയിരുന്നു. തുടർച്ചയായ അക്രമണങ്ങൾക്കൊന്നും തന്റെ മനോവീര്യം കെടുത്തുവാനാകില്ലെന്നും തിര‍ഞ്ഞെടുപ്പിൽ വൻ വിജയം നേടുമെന്നും പീറ്റർ ആത്മവിശ്വാസം  പ്രകടിപ്പിച്ചു.

വാർത്ത ∙ പി. പി. ചെറിയാൻ

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.