Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യൂജെഴ്സിയിൽ മലയാളി സ്ഥാനാർത്ഥി പീറ്റർ ജേക്കബിന് ഭീഷണി

peter-jacob-press-conference

ന്യൂജഴ്സി ∙ ന്യൂജഴ്സിയിലെ ഏഴാം ഡിസ്ട്രിക്ടിൽ നിന്നും കോൺഗ്രസിലേക്കു ഡെമോക്രാറ്റിക്ക് പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്ന മലയാളി യുവാവ് പീറ്റർ ജേക്കബിനു ഭീഷണിയുളളതായി പരാതി.
പീറ്റർ ജേക്കബിന്റെ യൂണിയൻ ടൗൺഷിപ്പിലെ വീടിന്റെ ഭിത്തിയിൽ നാസി ചിഹ്നമായ സ്വസ്തികൾ വരച്ചു. ഏറെ വർഷങ്ങളായി യൂണിയൻ ടൗൺഷിപ്പിൽ താമസിക്കുന്ന പീറ്ററിന്റെ കുടുംബത്തിനാദ്യമായാണ് ഇത്തരത്തിലുളള ഭീഷണി ഉയർന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം വീടിന്റെ മുമ്പിൽ നാസി ചിഹ്നങ്ങൾ വരച്ചു വച്ചിരിക്കുന്നത് ആരും കൂട്ടാക്കിയില്ല. പിന്നീട് വീടിന്റെ ഭിത്തികളിലും ചിഹ്നങ്ങൾ പ്രത്യക്ഷപ്പെട്ടു.വെളളക്കാരനായ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുന്ന മലയാളി പീറ്ററിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തി പിന്മാറ്റാനുളള തന്ത്രമാണോയെന്നും ചിലർ സംശയിക്കുന്നു.

ഒർലാന്റോയിൽ കൂട്ടക്കൊല നടന്നപ്പോൾ അക്രമിയായ ഒമാറിന്റെ ചിത്രത്തോടൊത്ത് പീറ്റർ ജേക്കബിന്റെ പടം ചേർത്ത് എതിർസ്ഥാനാർത്ഥി പ്രചാരണം നടത്തിയിരുന്നതായി അറിയുന്നു. ഇത്തരം ഭീഷണിയൊന്നും കാര്യമായി എടുക്കാതെ പീറ്റർ തന്റെ പ്രചാരണം ശക്തിയായി മുന്നോട്ട് നീക്കുന്നു. വാഴൂർ പുതുപ്പറമ്പിൽ കുടുംബാംഗമാണ് ജേക്കബ് പീറ്റർ.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.