Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എടിഎം മെഷീൻ റീഫിൽ ചെയ്യുന്നതിനിടയിൽ ഗാർഡ് വെടിയേറ്റ് മരിച്ചു

petrol-pump-atm

ഹൂസ്റ്റൺ ∙ ഡ്രൈവ് ക്രുവിലുളള വെൽസ് ഫർഗൊ ബാങ്ക് എടിഎം മെഷീനിൽ പണം റീഫിൽ ചെയ്യുന്നതിനിടെ അക്രമികളുടെ വെടിയേറ്റ് ഗാർഡ് കൊല്ലപ്പെട്ടു.

ഓഗസ്റ്റ് 29 തിങ്കളാഴ്ച വൈകിട്ട് ബ്രിങ്ക്സ് ജീവനക്കാരനായ ഗാർഡും സഹായിയും ഒരു വാഹനത്തിലാണ് പണവുമായി എടിഎംമ്മിനു മുമ്പിൽ എത്തിയത്. സഹായി കാറിൽ ഇരിക്കുന്നതിനിടയിൽ റീഫിൽ ചെയ്യുകയായിരുന്ന ഗാർഡിനു നേരെയാണ് വെടിവയ്പ് നടന്നത്. ഹൂസ്റ്റൺ പൊലീസ് ഡിറ്റക്ടീവ് ഇവാൻ മാധ്യമങ്ങൾക്ക് നൽകിയതാണ് ഈ വിവരം.

തിങ്കളാഴ്ച രാത്രിയായിട്ടും പ്രതികളുടെ ചിത്രം ക്യാമറയിൽ നിന്നു കണ്ടെടുക്കുന്നതിനുളള ശ്രമം തുടരുകയാണെന്ന് ഇവാൻ പറഞ്ഞു.
കൊല്ലപ്പെട്ട ഗാർഡിനെക്കുറിച്ചുളള വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating: