Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫിലഡൽഫിയയിൽ കുട്ടികളുടെ വിശ്വാസ പരിശീലനക്ലാസ് ഉദ്ഘാടനം ചെയ്തു

philadelphia-child-programme.05

ഫിലഡൽഫിയ∙ വിശ്വാസചൈതന്യനിറവിൽ ‘ദൈവത്തിന്റെ സ്വന്തം കുഞ്ഞുങ്ങളുടെ’ വിശ്വാസപരിശീലന ക്ലാസിന്റെ ഉദ്ഘാടനം ലളിതമായ ചടങ്ങിൽ നിർവഹിക്കപ്പെട്ടു. ഷിക്കാഗോ സിറോമലബാർ രൂപതയുടെ കീഴിലുള്ള ഫിലാഡൽഫിയ സെന്റ് തോമസ് സിറോമലബാർ ഫൊറോനാ ദേവാലയത്തിലെ മതബോധനസ്കൂളിലെ 2016-2017 അദ്ധ്യനവർഷക്ലാസുകൾ സെപ്റ്റംബർ 11 ഞായറാഴ്ച്ച ദിവ്യബലിക്കുശേഷം ഇടവക വികാരി വെരി റവ. ഫാ. ജോണിക്കുട്ടി ജോർജ് പുലിശേരി, റവ. ഫാ. ജോസ്, വിശ്വാസിസമൂഹം എന്നിവരെ സാക്ഷി നിർത്തി ജർമ്മൻടൗൺ മിറാക്കുലസ് മെഡൽ ഷ്രൈൻ എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ. കാൾ പീബർ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.

philadelphia-child-programme.01

ഫാ. ജോണിക്കുട്ടി പുലിശേരി, ഫാ. ജോസ്, ഫാ. കാൾ പീബർ എന്നിവർ കാർമ്മികരായി അർപ്പിച്ച ദിവ്യബലിമധ്യേ 300 ൽ പരം മതബോധനവിദ്യാർത്ഥികളെയും, 40 ൽ അധികം വരുന്ന അധ്യാപകരെയും പുതിയ അധ്യയനവർഷത്തേക്ക് ഫാ. ജോണിക്കുട്ടി സ്വാഗതം ചെയ്തു. അധ്യാപകർക്കും മതബോധനവിദ്യാർത്ഥികൾക്കും പ്രത്യേക പ്രാർത്ഥനകൾ അർപ്പിച്ച് പുതുവർഷം മംഗളകരമാകാൻ ആശംസകൾ നേർന്നു.

ആഗോളസഭ ദൈവികകരുണയുടെ ജൂബിലി വർഷം ആചരിക്കുന്നതിനോടനുബന്ധിച്ച് കാരുണ്യപ്രവർത്തിയിലൂന്നിയ പലപരിപാടികളും സൺഡേ സ്കൂൾ കുട്ടികൾക്കായി 2016-2017 അധ്യയനവർഷം പ്ലാൻ ചെയ്തിട്ടുണ്ട്. ബൈബിൾ പാരായണം, പാവപ്പെട്ടവർക്ക് ആഹാരം, ഫുഡ് ഡ്രൈവ്, തീർത്ഥാടനം, അഖണ്ഡജപമാലയർപ്പണം എന്നിവ അവയിൽ ചിലതുമാത്രം.

പ്രീകെ മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് എല്ലാ ഞായറാഴ്ച്ചകളിലും ദിവ്യബലിക്കുശേഷം ഒരുമണിക്കൂർ വിശ്വാസപരിശീലനം നൽകിവരുന്നു. കുട്ടികളിൽ കുരുന്നുപ്രായത്തിൽതന്നെ ക്രൈസ്തവ വിശ്വാസവും, സഭാപഠനങ്ങളും, കൂദാശാധിഷ്ഠിത ജീവിതവും മാനുഷികമൂല്യങ്ങളും പ്രകൃതിസ്നേഹവും സഹജീവിയോടുള്ള കരുണയും പങ്കുവയ്ക്കലിന്റെ പ്രാധാന്യവും, ബൈബിൾ അധിഷ്ഠിതമായ അറിവും വിശ്വാസപരിശീലനത്തിലൂടെയും, ആഘോഷങ്ങളിലൂടെയും നൽകേണ്ടത് ഭാവിയിൽ നല്ല പൗരന്മാരാകാൻ അത്യന്താപേക്ഷിതമാണ്.

philadelphia-child-programme.04

സൺഡേ സ്കൂൾ കുട്ടികൾ ഗായകരായ ചർച്ച് യൂത്ത് ക്വയർ ആലപിച്ച ദിവ്യബലിഗാനങ്ങൾ ശ്രുതിമധുരമായിരുന്നു. സ്കൂൾ പ്രിൻസിപ്പാൾ ജേക്കബ് ചാക്കോ സ്വാഗതം ആശംസിച്ചു. വൈസ് പ്രിൻസിപ്പാൾ ജോസ് മാളേയ്ക്കൽ അധ്യാപകരെ ഒന്നൊന്നായി സദസിനു പരിചയപ്പെടുത്തി. ട്രസ്റ്റിമാരായ ഷാജി മിറ്റത്താനി, സണ്ണി പടയാറ്റിൽ, പി. റ്റി. എ. പ്രസിഡന്റ് ജോജി ചെറുവേലിൽ, മുൻ സ്കൂൾഡയറക്ടർ ഡോ. ജയിംസ് കുറിച്ചി, സ്കൂൾ രജിസ്ട്രാർ ടോം പാറ്റാനിയിൽ, സ്കൂൾ കൗൺസിൽ അംഗങ്ങൾ എന്നിവരും ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു.

വാർത്ത∙ജോസ് മാളേയ്ക്കൽ
 

Your Rating: