Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫിലഡൽഫിയയിൽ എട്ടു നോമ്പാചരണം

phila-nombu

ഫിലഡൽഫിയ ∙ െസന്റ് പീറ്റേഴ്സ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രലിൽ ദൈവമാതാവിന്റെ എട്ടു നോമ്പാചരണം ഭക്ത്യാദരപൂർവ്വം ആചരിക്കുന്നു. മലങ്കരയിലാകമാനം ലക്ഷക്കണക്കിന് ആളുകൾ ആചരിക്കുന്ന എട്ട് നോയമ്പ് ചരിത്ര പ്രസിദ്ധമാണ്.

സെപ്റ്റംബർ 4 മുതൽ 11 വരെ നടക്കുന്ന എട്ടു നോമ്പിൽ ഈ വർഷത്തെ മുഖ്യപ്രാസംഗികർ വൈദിക സെമിനാരിയിലെ അധ്യാപകനും മികച്ച വാഗ്മിയുമായ റവ. ഫാ. ഏലിയാസ് കെ. ജോസഫ്, എംടിഎച്ച് ഊരമന ഗലീലക്കുന്ന് സെന്റ് മേരീസ് യാക്കോബായ പളളി വികാരി, റവ. ഫാ. എബി മാത്യു, സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് പളളി വികാരിയും മലങ്കര ആർച്ച് ഡയോസിസ് കൗൺസിൽ ജോയിന്റ് സെക്രട്ടറി എന്നിവരാണ്.

തിങ്കൾ മുതൽ ബുധൻ വരെ വൈകിട്ട് 7 മണിക്ക് സന്ധ്യാ നമസ്കാരം നടക്കും. തുടർന്ന് റവ. ഫാ. അഭിലാഷ് ഏലിയാസ് (വികാരി സെന്റ് തോമസ് സിറിയൻ ഓർത്തഡോക്സ് പളളി ബാൾട്ടിമോർ) വി. കുർബാന അർപ്പിക്കുന്നതും വചനഘോഷണം നടത്തുന്നതുമാണ്.

വ്യാഴാഴ്ചയും വെളളിയാഴ്ചയും വൈകിട്ട് 7ന് സന്ധ്യാനമസ്കാരം. തുടർന്ന് വികാരി റവ. ഫാ. ജോയി ജോൺ വി. കുർബാന അർപ്പിക്കുന്നതും വചന ഘോഷണം നടത്തുന്നതുമാണ്. സന്ധ്യാ നമസ്കാരവും ശനിയാഴ്ച 6.30ന് റവ. ഫാ. ഏലിയാസ് കെ. ജോസഫ് വചനഘോഷണം നടത്തുമാണ്.

ഞായറാഴ്ച കുർബാനയും തുടർന്ന് നേർച്ച വിളമ്പോടെ പെരുന്നാൾ സമാപിക്കുന്നതുമാണ്. വികാരി റവ. ഫാ. ജോയി ജോൺ, സെക്രട്ടറി ജോഷി കുറിയാക്കോസ്, ട്രസ്റ്റി സരിൻ ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ പെരുന്നാൾ ഒരുക്കങ്ങൾ പൂർത്തിയായി.

വാർത്ത ∙ ജോബി ജോർജ് 

Your Rating: