Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫിലഡൽഫിയ സിറോമലബാർ പള്ളിയിൽ ആദ്യകുർബാന സ്വീകരണം

philadelphia-first-communion01

ഫിലഡൽഫിയ∙ സെ. തോമസ് സിറോമലബാർ ഫൊറോനാ ദേവാലയത്തിലെ മതബോധനസ്കൂൾ കുട്ടികളുടെ പ്രഥമദിവ്യകാരുണ്യ സ്വീകരണവും സ്ഥൈര്യലേപനവും ഭക്തി നിർഭരമായ ശുശ്രൂഷകളോടെ നടന്നു.

philadelphia-first-communion069

ഇടവകവികാരി വെരി റവ. ഫാ. ജോണിക്കുട്ടി ജോർജ് പുലിശേരി മുഖ്യകാർമ്മികനും ഫിലഡൽഫിയ സെ. ജൂഡ് സീറോമലങ്കര കാത്തലിക് പള്ളി വികാരി റവ. ഡോ. സജി മുക്കൂട്ട്, ഇൻഡ്യൻ ലാറ്റിൻ കാത്തലിക് മിഷൻ ഡയറക്ടർ റവ. ഫാ. ഷാജി സിൽവ എന്നിവർ സഹകാർമ്മികരുമായി അർപ്പിക്കപ്പെട്ട ദിവ്യബലി മധ്യേ ആയിരുന്നു കൂദാശകളുടെ പരികർമ്മം.

philadelphia-first-communion06

സെപ്റ്റംബർ 10 ശനിയാഴ്ച രാവിലെ 9നു ദിവ്യകാരുണ്യ സ്വീകരണത്തിനു തയാറെടുത്ത കുട്ടികളുടെയും, അവരുടെ മാതാപിതാക്കളുടെയും പ്രദക്ഷിണത്തോടെ കർമ്മങ്ങൾ ആരംഭിച്ചു. കുർബാനമധ്യേ ജോണിക്കുട്ടി അച്ചൻ കുട്ടികൾക്ക് സ്ഥൈര്യലേപനകൂദാശയിലൂടെ സ്ഥിരതയുടെ ദാതാവായ പരിശുദ്ധാത്മാവിനെ അവരുടെ ഹൃദയങ്ങളിൽ പ്രതിഷ്ഗിച്ചു. തുടർന്നു പ്രഥമദിവ്യകാരുണ്യ സ്വീകരണത്തിലൂടെ സ്ഥിരം നമ്മുടെ ഹൃദയ അൾത്താരയിൽ വാഴുന്ന ഈശോയെത്തന്നെ കുഞ്ഞുങ്ങൾക്കു നൽകി.

philadelphia-first-communion3

കഴിഞ്ഞ ഒരുവർഷത്തെ തീവ്രപരിശീലനത്തിലൂടെ പ്രത്യേകം തയാറാക്കപ്പെട്ട 16 കുട്ടികൾ പ്രഥമദിവ്യകാരുണ്യവും, സ്ഥൈര്യലേപനവും തദവസരത്തിൽ സ്വീകരിച്ചു. മതാധ്യാപകരായ മെർലി ജോസ് പാലത്തിങ്കൽ, ജയ്ക്ക് ചാക്കോ, സോബി ചാക്കോ, റജീനാ ജോസഫ്, കാരളിൻ ജോർജ്, ഡോ. ജയിംസ് കുറിച്ചി എന്നിവർ പരിശീലനത്തിനു നേതൃത്വം നൽകി.

philadelphia-first-communion4

സ്വപ്ന ജോൺ കളപറമ്പത്ത്, ലിയ സിംഗ്, തെരേസ സാൻഡി, അൻസു ആനാ ജോജോ, ബ്രിയാ ജോസഫ്, എൽസാ മാനുവൽ തോമസ്, ലിയോ മാനുവൽ തോമസ്, ലിലി ചാക്കോ, അലൻ ജോസഫ്, ജെസിക്കാ ചാക്കോ, ദാനിയേൽ തോമസ്, അലൻ മനോജ്, ജോൺ കോട്ടൂർ, ജോഹാൻ കതിലാങ്കൽ ജിസ്, ആൽ ബിൻ എബ്രാഹം, ജാസ്മിൻ മാനുവൽ എന്നീ കുട്ടികളാണു ഈ വർഷം പ്രഥമ ദിവകാരുണ്യവും സ്ഥൈര്യലേപനവൂം സ്വീകരിച്ചത്.

philadelphia-first-communion7

ഇടവകവികാരി വെരി റവ. ഫാ. ജോണിക്കുട്ടി ജോർജ് പുലിശേരി, കൈക്കാരന്മാരായ ഷാജി മിറ്റത്താനി, സണ്ണി പടയാറ്റിൽ, സെക്രട്ടറി ടോം പാറ്റാനി എന്നിവരുടെ മേൽനോട്ടത്തിൽ കുട്ടികളുടെ മാതാപിതാക്കളും പള്ളിക്കമ്മിറ്റിയും മരിയൻ മദേഴ്സും മറ്റു ഭക്തസംഘടനാപ്രവർത്തകരും, ഇടവകജനങ്ങളും പ്രഥമ ദിവ്യകാരുണ്യസ്വീകരണ ചടങ്ങ് ഭംഗിയായി ക്രമീകരിച്ചു.

പ്രഥമദിവ്യകാരുണ്യ സ്വീകരണത്തോടനുബന്ധിച്ച് ചർച്ച് ന്യൂസ്ലെറ്റർ ചീഫ് എഡിറ്റർ ജോസ് തോമസിന്റെ നേതൃത്വത്തിൽ വർണമനോഹരമായ ഹോളി കമ്മ്യൂണിയൻ ബുക്ലെറ്റും പ്രസിദ്ധീകരിച്ചിരുന്നു

വാർത്ത∙ജോസ് മാളേയ്ക്കൽ
 

Your Rating: