Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടവകകൂട്ടായ്മയുടെ പ്രതീകമായി ഫിലാഡൽഫിയയിൽ പിക്നിക്

picnic-02

ഫിലാഡൽഫിയ∙ സെന്റ് തോമസ് സിറോമലബാർ ഫൊറോനാ ദേവാലയം സംഘടിപ്പിച്ച വാർഷികപിക്നിക് ഇടവകസമൂഹത്തിന്റെ ഒരുമയും സൗഹൃദവും പ്രകടമാക്കിയ വേദിയായി.

picnic-01

ഓഗസ്റ്റ് 13 ശനിയാഴ്ച്ച ബക്സ്കൗണ്ടി നിഷാമണിക്രീക്കിനു സമീപത്തുള്ള കോർ ക്രീക്ക് സ്റ്റേറ്റ്പാർക്കിൽ നടന്ന പിക്നിക്കിൽ ഇടവക കൂട്ടായ്മയുടെ പ്രതീകമായി കുട്ടികളും മുതിർന്നവരും ഉൾപ്പെടെ വലിയൊരു ജനക്കൂട്ടം കൊടും ചൂടിനെ അവഗണിച്ച് പങ്കെടുത്തു.

picnic-04

ഇടവകവികാരി റവ. ഫാ. ജോണിക്കുട്ടി ജോർജ് പുലിശേരിയുടെ നേതൃത്വത്തിൽ ട്രസ്റ്റിമാരായ ഷാജി മിറ്റത്താനി, സണ്ണി പടയാറ്റിൽ, സെക്രട്ടറി ടോം പാറ്റാനി, പാരീഷ് കൗൺസിൽ അംഗങ്ങൾ, ഭക്തസംഘടനാഭാരവാഹികൾ എന്നിവർ പിക്നിക്കിനുവേണ്ട ക്രമീകരണങ്ങൾ ചെയ്തു. രാവിലെ 11ന് ഫാ. ജോണിക്കുട്ടി പുലിശേരി ഉദ്ഘാടനം നിർവഹിച്ചാരംഭിച്ച പിക്നിക്കും കായികമത്സരങ്ങളും വൈകിട്ട് ആറുവരെ നീണ്ടുനിന്നു.

picnic-03

ഇടവകയിലെ യുവജന സംഘടനയായ സിറോമലബാർ യൂത്ത് ലീഗ് (എസ്എംവൈഎൽ) പിക്നിക്കിൽ പങ്കെടുക്കുന്നവർക്കായി മനോഹരമായ ടീ ഷർട്ടുകൾ ക്രമീകരിച്ചിരുന്നു.

picnic-06

വടംവലി, വോളിബോൾ, ഷോട്ട് പുട്ട്, മ്യൂസിക്കൽ ബോൾ, ഷട്ടിൽ ബാഡ്മിന്റൺ, ബാസ്കറ്റ്ബോൾ ഉൾപ്പെടെ നിരവധി മൽസരങ്ങളും, കുട്ടികൾക്കുള്ള പലവിധ ഗെയിമുകളും പിക്നിക്കിനോടനുബന്ധിച്ച് ക്രമീകരിച്ചിരുന്നു.
ജോയി കരുമത്തി, ജോൺ തൊമ്മൻ എന്നിവരുടെ മേൽനോട്ടത്തിൽ തയാറാക്കിയ രുചികരമായ ബാർബിക്യു വിഭവങ്ങൾ എല്ലാവരും ആസ്വദിച്ചു.

picnic-05

ഇടവകകൂട്ടായ്മയുടെ നാന്ദിയായി പിക്നിക്കിൽ പങ്കെടുത്ത് പരസ്പര സ്നേഹവും, സഹകരണവും, സൗഹൃദവും പങ്കുവച്ച് പിക്നിക് വിജയിപ്പിച്ച എല്ലാ അംഗങ്ങൾക്കും വികാരി ഫാ. ജോണിക്കുട്ടി നന്ദി പ്രകാശിപ്പിച്ചു.

വാർത്ത∙ജോസ് മാളേക്കൽ,ഫോട്ടോ: ജോസ് തോമസ്
 

Your Rating: