Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫിലഡൽഫിയായിൽ പ്രീകാനാ കോഴ്സ് ആഗസ്റ്റ് 12 മുതൽ 14 വരെ

ഫിലഡൽഫിയ∙ സമീപഭാവിയിൽ വിവാഹിതരാകാൻ ആഗ്രഹിക്കുന്ന യുവതീയുവാക്കൾക്കായി ഷിക്കാഗോ സിറോമലബാർ രൂപതാ ഫാമിലി അപ്പസ്തലേറ്റിന്റെ മേൽനോട്ടത്തിൽ ഫിലാഡൽഫിയ സെന്റ് തോമസ് സിറോമലബാർ ഫൊറോനാ ദേവാലയം വിവാഹ ഒരുക്ക സെമിനാർ (പ്രീ മാര്യേജ് കോഴ്സ്) ക്രമീകരിക്കുന്നു.

2016 ആഗസ്റ്റ് 12 വെള്ളിയാഴ്ച വൈകിട്ട് മുതൽ 14 ഞായറാഴ്ച്ച വൈകിട്ടു വരെ മൂന്നുദിവസം താമസിച്ചുള്ള പഠനപരിശീലന പരിപാടിയാണു ക്രമീകരിച്ചിരിക്കുന്നത്. നോർത്തീസ്റ്റ് ഫിലഡൽഫിയായിൽ ഫാദർ ജഡ്ജ് കാത്തലിക് ഹൈസ്കൂൾ കാമ്പസിലുള്ള മിഷണറി സെർവന്റ്സ് ഓഫ് ദി മോസ്റ്റ് ബ്ലസഡ് ട്രിനിറ്റി (3501 Solly Ave, Philadelphia, PA 19136) ധ്യാനകേന്ദ്രത്തിലായിരിക്കും മൂന്നുദിവസം താമസിച്ചുള്ള വിവാഹ ഒരുക്ക സെമിനാർ. ഓഗസ്റ്റ് 12 വെള്ളിയാഴ്ച്ച വൈകിട്ട് നാലരക്ക് രജിസ്ട്രേഷനോടെ പ്രീമാര്യേജ് കോഴ്സ് ആരംഭിക്കും.

13 ശനിയാഴ്ച്ച രാവിലെ എട്ടിന് പ്രഭാതഭക്ഷണത്തോടെ ആരംഭിച്ച് വൈകിട്ട് ഒമ്പതര വരെ തുടരും. മൂന്നാം ദിവസമായ ഞായറാഴ്ച്ച രാവിലെ എട്ടിനാരംഭിക്കുന്ന ക്ലാസുകൾ വൈകിട്ട് അഞ്ചിന് സമാപിക്കും. ഉദ്യോഗസ്ഥരായ യുവതീയുവാക്കൾക്ക് അവധിയെടുക്കാതെ മൂന്നുദിവസവും ക്ലാസുകളിൽ പങ്കെടുക്കാൻ ഈ ക്രമീകരണംകൊണ്ട് സാധിക്കും.

വ്യത്യസ്ത സാഹചര്യങ്ങളിൽ ജനിച്ചു വളർന്നു വിദ്യാഭ്യാസം പൂർത്തീകരിച്ച യുവതീയുവാക്കൾക്ക് വിവാഹജീവിതവിജയം കണ്ടെ ത്തുന്നതിനും, വിവാഹജീവിതം കൂടുതൽ സന്തോഷപ്രദമായും, ദൈവികപരിപാലന യോടെയും മുമ്പോട്ടു നയിക്കുന്നതിനും ഉതകുന്ന പല നല്ല കാര്യങ്ങളും ഈ കോഴ്സിൽ ചർച്ച ചെയ്യും. ചർച്ചാക്ലാസുകൾ, വിഷയാനുയോജ്യമായ വീഡിയോ ഉപയോഗിച്ചുള്ള പഠനം, വിശുദ്ധ കുർബാന, ആരാധന, കൗൺസലിങ് എന്നിവയാണു മൂന്നുദിവസത്തെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ജീവിതത്തിന്റെ വ്യത്യസñമേഖലകളിൽ പ്രശസ്തരും, പ്രഗൽഭരുമായ വ്യക്തികളാണു ക്ലാസുകൾ നയിക്കുന്നത്. വൈദികരും, സന്യസñരും, മെഡിക്കൽ രംഗത്തുള്ളവരും, കൗൺസലിംഗ് വിദഗ്ധരും, അല്മായ പ്രമുഖരും അക്കൂട്ടത്തിലുണ്ടാവും.

പെൻസിൽവേനിയാ, ന്യൂജഴ്സി, ന്യൂയോർക്ക്, ഡെലവെയർ, മെറിലാൻഡ് എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ളവർക്ക് ഡ്രൈവു ചെയ്തു വന്ന് കോഴ്സിൽ പങ്കെടുക്കാൻ സാധിക്കും. ഇന്ത്യയിലോ, അമേരിക്കയിലോ വിവാഹിതരാകാൻ ആഗ്രഹിക്കുന്ന എല്ലാ യുവതീയുവാക്കളും വിവാഹത്തിനുമുൻപ് ഈ കോഴ്സ് പൂർത്തിയാക്കിയിരിക്കണം. താൽപര്യമുള്ളവർ അപേക്ഷാഫോറം പൂരിപ്പിച്ച് ഫിലാഡൽഫിയ സെന്റ് തോമസ് സിറോമലബാർ പാരീഷ് ഓഫിസിൽ ഏൽപ്പിക്കണം. പൂരിപ്പിച്ച അപേക്ഷകൾ ഇ മെയിലായോ ഫാക്സ് വഴിയോ അയക്കാവുന്നതാണ്. ഷിക്കാഗോ സിറോമലബാർ രൂപതാ ഫാമിലി അപ്പസ്തലേറ്റ് ഡയറക്ടർ റവ. ഫാ. പോൾ ചാലിശേരി കോഴ്സിനു മേൽനോട്ടം വഹിക്കും. ഫിലാഡൽഫിയ ഇടവക വികാരി റവ. ഫാ. ജോണിക്കുട്ടി ജോർജ് പുലിശേരിയുടെ നേതൃത്വത്തിൽ ട്രസ്റ്റിമാരായ ഷാജി മിറ്റത്താനി, സണ്ണി പടയാറ്റിൽ, സെക്രട്ടറി ടോം പാറ്റാനി എന്നിവർ കോഴ്സിന്റെ നടത്തിപ്പിനുള്ള ക്രമീകരണങ്ങൾ ചെയ്തുവരുന്നു. ജോസ് ജോസഫാണു കോഴ്സ് കോർഡിനേറ്റർ.

കൂടുതൽ വിവരങ്ങൾക്ക്:
Fr. Johnykutty Puleessery – Phone: 916-803-5307
E mail: frjohnyg@gmail.com
St. Thomas Syro Malabar Forane Catholic Church
608 Welsh Road, Phila PA 19115
Office: Tel: 215-464-4008; Fax: 215-464-4055
www.syromalabarphila.org
Office Secretary & Registrar: Tom Pattaniyil – 267-456-7850

വാർത്ത∙ജോസ് മാളേയ്ക്കൽ 

Your Rating: