Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലയുടെ തിരി തെളിഞ്ഞു; ഫീനിക്സിന് ഉത്സവമായി

phoenix-fest

ഫീനിക്സ്∙ ഫീനിക്സ് തിരുകുടുംബ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ കേരളാ കൾച്ചറൽ അക്കാദമിക്ക് പുതിയ തുടക്കമായി. മലയാളത്തനിമ നിലനിർത്തുന്ന പരമ്പരാഗത ഭാരതീയ കലകളിൽ പുതിയ തലമുറയ്ക്ക് പരിശീലനം നൽകുകയെന്നതാണ് അക്കാദമിയുടെ ലക്ഷ്യം. ഒരു സമൂഹത്തിന്റെ സാംസ്കാരിക വളർച്ചയ്ക്കും തനിമ നിലനിർത്തുന്നതിനും പാരമ്പര്യ കലകൾക്ക് വളരെയധികം പ്രാധാന്യമുണ്ടെന്ന് പരിശീലന പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് വികാരി ഫാ. ജോർജ് എട്ടുപറയിൽ പറഞ്ഞു.

ശാസ്ത്രീയ സംഗീതം, നൃത്തം, വിവിധ വാദ്യോപകരണങ്ങൾ തുടങ്ങിയവയിൽ പരിശീലനം നേടുന്നതിന് ഇടവകാംഗങ്ങൾക്കാണ് പ്രഥമ പരിഗണന നൽകുക. പുരാതന ക്രിസ്തീയ കലകളായ മാർഗ്ഗംകളി, പരിചമുട്ടുകളി എന്നിവയുടെ പരിശീലനത്തിന് വിദഗ്ധരായ അധ്യാപകർ നേതൃത്വം നൽകുന്നു. ഹോളി ഫാമിലി കൾച്ചറൽ അക്കാദമി വഴി നടപ്പാക്കാനുദ്ദേശിക്കുന്ന വിവിധ സാസ്കാരിക പരിപാടികളെക്കുറിച്ച് തോമസ് അപ്രേം സംസാരിച്ചു. ദേവാലയ ട്രസ്റ്റിമാരായ ജയ്സൺ വർഗീസ്, മനോജ് ജോൺ, പ്രസാദ് ഫിലിപ്പ് എന്നിവരാണ് അക്കാദമിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. മാത്യു ജോസ് അറിയിച്ചതാണിത്.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating: