Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വചനമാരി ചൊരിഞ്ഞ് ഫീനിക്സിൽ അഖണ്ഡ ബൈബിൾ പാരായണം

phonixvachanamari_pic

ഫീനിക്സ്∙വചനമേശയിൽ നിന്ന് ആവോളം ഭക്ഷിച്ച് സംതൃപ്തരാകുന്നില്ലെങ്കിൽ ബലിപീഠത്തിൽനിന്നു മുറിച്ച് പങ്കുവ‌യ്ക്കപ്പെടുന്ന മിശിഹായുടെ തിരുശരീര രക്തങ്ങളുടെ സത്യാർത്ഥം ഗ്രഹിക്കാനാകില്ല. തിരുവചനമാണ് ക്രൈസ്തവ ജീവിതത്തിന്റെ കേന്ദ്രം. സുവിശേഷം ജീവിക്കുമ്പോഴാണ് ക്രൈസ്തവ ജീവിതം സാർത്ഥകമാകുന്നത്. ഫീനിക്സ് ഹോളിഫാമിലി സിറോ മലബാർ ദേവാലയം സംഘടിപ്പിച്ച അഖണ്ഡ ബൈബിൾ പാരായണത്തിന്റെ പ്രസക്തി വിളിച്ചറിയിക്കുന്നതായി ഇടവക വികാരി ഫാ ജോർജ് എട്ടുപറയിൽ നൽകിയ സന്ദേശം.

കരുണാവർഷം പ്രമാണിച്ചു കഴിഞ്ഞ ഒരു വർഷമായി ഇടവകയിൽ നടത്തിവരുന്ന വിവിധ ആഘോഷ പരിപാടികളുടെ ഭാഗമായാണ് ഏകദിന അഖണ്ഡ ബൈബിൾ പാരായണം സംഘടിപ്പിച്ചത്. ദിവസം മുഴുവൻ ഇടമുറിയാതെ നീണ്ടുനിന്ന ബൈബിൾ പാരായണത്തിൽ ഇടവകയിലെ എല്ലാ കുടുംബങ്ങൾക്കുമൊപ്പം മറ്റുള്ളവരും ഭക്തിപൂർവ്വം പങ്കുചേർന്നത് ആഘോഷപരിപാടിയുടെ വൻ വിജയത്തിനു കാരണമായി.

കരുണാവർഷത്തിൽ വിവിധ കർമ്മപരിപാടികളുടെ നടത്തിപ്പിനുവേണ്ടി പ്രത്യേകം രൂപവൽക്കരിച്ച കമ്മിറ്റിയുടെ മേൽനോട്ടത്തിലാണു ബൈബിൾ പാരായണം സംഘടിപ്പിച്ചത്. കൈക്കാരന്മാരായ പ്രസാദ് ഫിലിപ്പ്, മനോജ് ജോൺ, ജയ്സൺ ഫിലിപ്പ് എന്നിവർ ആഘോഷപരിപാടികളുടെ ഏകോപനം നിർവഹിച്ചു. മാത്യു ജോസ് അറിയിച്ചതാണിത്.

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.