Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിറവം വാർഷിക സംഗമം ഒക്ടോബർ 22ന് 

ന്യൂയോർക്ക് ∙ പിറവത്തും പരിസരത്തുമുള്ള വടക്കേ അമേരിക്കയിലെ നിവാസികൾ ഒത്തുകൂടുന്നു. പിറവം നേറ്റീവ് അസോസിയേഷന്റെ ഈ വർഷത്തെ വാർഷിക സംഗമം ഒക്ടോബർ 22 ശനിയാഴ്ച വൈകിട്ട് 5.30ന് ന്യൂയോർക്കിലെ ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്ററിൽ (26 N TYSON AVE FLORAL PARK NY 11003)വച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. ഗായകൻ തഹസിൻ മുഹമ്മദിന്റെ ഗാനമേള പരിപാടിക്ക് മാറ്റുകൂട്ടും.

പിറവത്തു എന്തുണ്ട് വിശേഷം എന്ന പ്രത്യേക പരിപാടി ഉണ്ടായിരിക്കും. കഴിഞ്ഞ വർഷത്തെ മീറ്റിങ്ങിൽ തീരുമാനിച്ചതനുസരിച്ച് പിറവത്തെ ഒരു നിർധന കുടുംബത്തിനു വീടുവച്ചുകൊടുക്കുവാൻ കഴിഞ്ഞിരുന്നു. സ്‌നേഹവിരുന്നോടെ പരിപാടികൾ സമാപിക്കും. ഈ സൗഹൃദ കൂട്ടായ്മയിലേക്ക്‌ പിറവം നിവാസികളായ ഏവരെയും ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ജെസ്സി ജെയിംസ് കോളങ്ങായിൽ (പ്രസിഡന്റ്) -516 233 1433, സെക്രട്ടറി ഷാജി മുളക്കുളം - 516 312 5042.

 വാർത്ത∙ ജോസ് കാടാപുറം 
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.