Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിയെ കഞ്ചാവ് തീറ്റിച്ച പൊലീസുകാർക്ക് ജോലി നഷ്ടമായി

police-officers

അരിസോണ∙ അരിസോണയിലെ ഫീനിക്സിൽ പൊലീസ് പരിശോധിച്ച കാറിൽ കഞ്ചാവ് കണ്ടതിനെ തുടർന്ന്19 കാരനായ ഡ്രൈവറെ പൊലീസ് കഞ്ചാവ് തീറ്റിച്ചെന്നു പരാതി. ഇതേ തുടർന്ന് മൂന്നു പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് ചീഫ് നടപടിയെടുത്തു.

റിച്ചാർഡ് പീന, ജെയിസൺ മക്ഫാഡൻ, മൈക്കിൾ കാർണിക്കിൾ എന്നിവർ ഇതിനെ തുടർന്ന് പൊലീസിൽ നിന്നും രാജിവച്ചു. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉടനടി നടപടിയെടുക്കാതിരുന്ന സീനിയർ പൊലീസ് ഉദ്യോഗസ്ഥനെ തരംതാഴ്ത്തുകയും ചെയ്തതായി പൊലീസ് ചീഫ് ജോസഫ് യാണർ മാധ്യമങ്ങളെ അറിയിച്ചു.

സെപ്റ്റംബർ 13 ന് ആണ് ട്രാഫിക്ക് റൂൾ തെറ്റിച്ചുയെന്ന കാരണത്തിന് പൊലീസ് യുവാവിന്റെ കാർ നിർത്തിക്കുകയും പരിശോധന നടത്തുകയും ചെയ്തത്. ജയിലിൽ പോകാതിരിക്കണമെങ്കിൽ കാറിൽ നിന്നും കണ്ടെടുത്ത കഞ്ചാവ് തിന്നാൻ ചെറുപ്പക്കാരനോട് പൊലീസുകാർ ആവശ്യപ്പെട്ടുവെന്നാണ് പരാതി. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.