Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോർട്ട്ലാൻഡിൽ സുറിയാനി സഭക്ക് പുതിയ ഇടവക

portland-new-church

പോർട്ട്ലാൻഡ്‌∙ യാക്കോബായ സിറിയൻ ഓര്‍ത്തഡോക്സ് സഭ പോർട്ട്ലാൻഡിൽ പുതിയ ഇടവക രൂപീകരിച്ചു. ഒറിഗോൺ സ്റ്റേറ്റിലെ മലയാളികളുടെ ആദ്യ ഓര്‍ത്തഡോക്സ് സുറിയാനി ദേവാലയമാണിത്. ഭദ്രാസനത്തിലെ അറുപതാമത്തേതും. നോർത്ത് അമേരിക്കൻ ഭദ്രാസന ആർച്ച് ബിഷപ്പ് അഭി. എൽദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ ബാവയുടെ നാമത്തില്‍ സുറിയാനി ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്റെ ഔദ്യോഗിക നാമകരണ പ്രഖ്യാപനo നടത്തി.

ജൂലൈ 30 ന് വിശുദ്ധ കുർബാന അഭി. എൽദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. പരിശുദ്ധ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ ബാവയുടെ ഓർമയെ അനുസ്മരിച്ചു ധൂപ പ്രാർത്ഥനയും തുടർന്ന് ഇടവകാംഗങ്ങൾക്കായി സ്‌നേഹവിരുന്നും നടത്തി. പുതിയ ഇടവക വികാരിയായി റവ.ഫാദർ കെ വി പൗലോസിനെ മെത്രാപ്പോലീത്ത നിയമിച്ചു.

നിലവിൽ വിശ്വാസികള്‍ക്ക് കുര്‍ബാനയില്‍ പങ്കെടുക്കുവാനുള്ള അവസരം എല്ലാ മാസവും ആദ്യ ശനിയാഴ്ച ആണ്. രാവിലെ 8.30 ന് പ്രഭാത നമസ്കാരവും തുടർന്നു വിശുദ്ധ കുർബാനയും നടക്കും. പള്ളിയുടെ വിലാസം : 4514 SE Flavel Dr.,Portland, OR 97266

വാർത്ത∙ ജോഷി എബ്രഹാം, മൈലക്കാട്ട് 

Your Rating: